- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ പുറത്തുവിട്ട മെഡിക്കൽ കോഴയുമായി നിയമസഭയ്ക്ക് തുടക്കം; അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലീഗ് അംഗങ്ങൾ; തൽക്കാലം വിജിലൻസ് മതിയെന്ന് മുഖ്യമന്ത്രി; സംഘർഷങ്ങൾ കോഴയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി ശ്രമമെന്ന് പിണറായി
തിരുവനന്തപുരം: പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. മറുനാടൻ പുറത്തു വിട്ട ബിജെപിയിലെ മെഡിക്കൽ കോഴയാണ് തുടക്കത്തിൽ തന്നെ നിയമസഭയിൽ ഉയർന്ന് കേട്ട വിഷയം. മുസ്ലിം ലീഗാണ് ഈ വിഷയം ഉയർത്തിയത്. മെഡിക്കൽ കോഴയിൽ സിബിഐ അന്വേഷണം വേണമെന്ന് ചോദ്യോത്തര വേളയിൽ ലീഗ് അംഗം പാറയ്ക്കൽ അബ്ദുള്ള ഉന്നയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും ത്ൽകാലം അതുമതിയെന്നുമായിരുന്നു പാറയ്ക്കൽ അബ്ദുള്ളയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തിരുവനന്തപുരത്തെ രാഷ്ട്രീയസംഘർഷങ്ങൾ മെഡിക്കൽ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയത്. ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി തെറ്റായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നത
തിരുവനന്തപുരം: പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. മറുനാടൻ പുറത്തു വിട്ട ബിജെപിയിലെ മെഡിക്കൽ കോഴയാണ് തുടക്കത്തിൽ തന്നെ നിയമസഭയിൽ ഉയർന്ന് കേട്ട വിഷയം. മുസ്ലിം ലീഗാണ് ഈ വിഷയം ഉയർത്തിയത്. മെഡിക്കൽ കോഴയിൽ സിബിഐ അന്വേഷണം വേണമെന്ന് ചോദ്യോത്തര വേളയിൽ ലീഗ് അംഗം പാറയ്ക്കൽ അബ്ദുള്ള ഉന്നയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും ത്ൽകാലം അതുമതിയെന്നുമായിരുന്നു പാറയ്ക്കൽ അബ്ദുള്ളയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
തിരുവനന്തപുരത്തെ രാഷ്ട്രീയസംഘർഷങ്ങൾ മെഡിക്കൽ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയത്. ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി തെറ്റായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാർ മുൻകരുതലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അയിച്ചു.
അക്രമം മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന പ്രതിപക്ഷ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു. മെഡിക്കൽ കോഴ ആരോപണത്തിലെ വിജിലൻസ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തിൽ അത് പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോഴയിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. ഇത് പൂർത്തിയായ ശേഷം വേണമെങ്കിൽ് കേന്ദ്ര ഏജൻസിക്ക് വിടാം. വിജിലൻസ് അന്വേഷണം പൂർത്തിയായ ശേഷം മാത്രമെ ഇക്കാര്യം ആലോചിക്കു. മുഖ്യമന്ത്രി അറിയിച്ചു.
ബിജെപി ആക്രമം നടത്തുന്നത് കോഴപ്പണം ഉപയോഗിച്ചാണെന്നും ലീഗ് ആരോപിച്ചു. ബിജെപി നേതാക്കൾ വലിയ തോതിൽ അഴിമതി കാട്ടുന്നുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിജിലൻസിനെ വിശ്വസിക്കാമെന്നും പറഞ്ഞു. രാഷ്ട്രീയ സംഭവബഹുലമായ സാഹചര്യത്തിൽ ചേരുന്ന കേരള നിയമ സഭയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. നിയമനിർമ്മാണങ്ങളാണ് സമ്മേളനകാലത്തിന്റെ പ്രധാന അജണ്ടയെങ്കിലും ഒരു എം എൽ എ ജയിലിൽ കിടക്കുന്നതടക്കമുള്ള സംഭവങ്ങൾ നിയമസഭയെ പ്രക്ഷുബ്ദമാക്കും.
സ്വാശ്രയ മെഡിക്കൽ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിർണായക ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. കോവളം എൽ എൽ എ വിൻസെന്റാണ് സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ളത്. ഇന്ന് വിൻസെന്റിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുമെന്നതും ശ്രദ്ധേയമാണ്.കേരളത്തിൽ സിപിഐ എം;ബിജെപി സംഘർഷങ്ങളും സഭയിൽ വിഷയമായേക്കും.24ാം തിയതിയാണ് സമ്മേളനം അവസാനിക്കുന്നത്.