- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രമസമാധാന തകർയെ കുറിച്ച് സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം; വഴങ്ങാതെ സർക്കാർ; ബഹളത്തിനൊടുവിൽ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്കു പരിഞ്ഞു. ക്രമസമാധാന തകർച്ചയെ കുറിച്ചു ചർച്ച ചെയ്യാണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ കെ മുരളീധരൻ നൽകിയ അടിയന്ത്രരപ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ തയാറാകത്തതിനെ തുടർന്നാണ് പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചത്. അടിയന്ത്രപ്രമേയം ചർച്ചയ്‌ക്കെടുക്കാത്തതിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കുകയായിരുന്നു. ബഹളത്തിനിടെ കേരള സഹകരണ ബില്ലും സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട ബില്ലും ചർച്ച കൂടാതെ സബജക്ട് കമ്മിറ്റിക്കു വിട്ടശേഷമാണ് നിയമസഭ ഇന്നത്തേക്കു പരിയുന്നതായി സ്പീക്കർ അറിയിച്ചത്. സംസ്ഥാനത്തെ ക്രമസമാധന തകർച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ. മുരളീധരൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് തള്ളി. സംസ്ഥാനത്തെ ക്രമസമാധാന നില പാടേ തകർന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 18 രാഷ്ട്രീയ ക
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്കു പരിഞ്ഞു. ക്രമസമാധാന തകർച്ചയെ കുറിച്ചു ചർച്ച ചെയ്യാണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ കെ മുരളീധരൻ നൽകിയ അടിയന്ത്രരപ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ തയാറാകത്തതിനെ തുടർന്നാണ് പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചത്.
അടിയന്ത്രപ്രമേയം ചർച്ചയ്‌ക്കെടുക്കാത്തതിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കുകയായിരുന്നു. ബഹളത്തിനിടെ കേരള സഹകരണ ബില്ലും സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട ബില്ലും ചർച്ച കൂടാതെ സബജക്ട് കമ്മിറ്റിക്കു വിട്ടശേഷമാണ് നിയമസഭ ഇന്നത്തേക്കു പരിയുന്നതായി സ്പീക്കർ അറിയിച്ചത്.
സംസ്ഥാനത്തെ ക്രമസമാധന തകർച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ. മുരളീധരൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് തള്ളി.
സംസ്ഥാനത്തെ ക്രമസമാധാന നില പാടേ തകർന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. ഇതിൽ 17ലും സിപിഎമ്മും ബിജെപിയുമാണ് ഇരുഭാഗത്തുമുള്ളത്. സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാൽ ആദ്യം എതിർക്കുക യുഡിഎഫായിരിക്കും. മെഡിക്കൽ കോഴ ആരോപണം ഉയർന്നതോടെ പ്രതിരോധത്തിലായ ബിജെപി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്നങ്ങൾ ഉയർത്തി പ്രക്ഷോഭങ്ങൾ നടത്തുന്നത്.
ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാർക്ക് കേരളത്തിൽ വന്നു നിരങ്ങാൻ അവസരമുണ്ടാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും മുരളീധരൻ പറഞ്ഞു. ഗവർണർ വിളിപ്പിച്ചപ്പോൾ രാജ്ഭവനിൽ എത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.