തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തിലെ ചട്ടം നാലിൽ ഭേദഗതിവരുത്തുക വഴി പശ്ചിമ ഘട്ടമടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം പാറമാഫിയയകൾക്കും മറ്റ് ഖനനമാഫിയകൾക്കും ഇഷ്ടദാനമായി പതിച്ച് നൽകുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തെമരുഭൂമിയാക്കരുത് എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച നിയസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളമാകെ കൊടും വരൾച്ച നേരിടുന്ന സന്ദർഭത്തിൽ പോലും പരിസ്ഥിതി വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പാരിസ്ഥിതിക ധ്വംസനത്തെപ്രോത്സാഹിപ്പിക്കുകയാണ്. പ്രശ്നങ്ങൾചൂണ്ടിക്കാട്ടുന്നവരെ വികസനം മുടക്കികളെന്ന്‌വിളിച്ചാക്ഷേപിച്ച് പൊലീസിനെക്കൊണ്ട് കൈകാര്യംചെയ്യിപ്പിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.

പശ്ചിമഘട്ടം സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങളുടെനിയന്ത്രിതമായ ഉപഭോഗത്തിനും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌നടപ്പിലാക്കുകയാണ് വേണ്ടത്. പക്ഷേ ഇടതുപക്ഷം ജാതി-സാമുദായിക ശക്തികളുമായി കൂട്ടുപിടിച്ച് അതിനെഅട്ടിമറിക്കാനാണ് ശ്രമിച്ചത്. ഖനനമാഫികൾക്കായി നിലകൊണ്ടഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരിൽ സാമുദായികശക്തികളുടെ സ്ഥാനാർത്ഥിയെ ഇടുക്കിയിൽ വിജയിപ്പിച്ചത്
ഇടതുപക്ഷമാണ്. നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ ഭൂപതിവ്ചട്ടത്തിൽ ഭേദഗതി വരുത്തിയപ്പോൾ ഇടതുപക്ഷംഎതിർത്തിരുന്നു. ഇന്ന് ഭേദഗതിക്കായി ഇടതു സർക്കാർതയ്യാറെടുക്കുന്നത് പരിഹാസ്യമാണ്.

കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി നിരവധിബദൽ മാർഗങ്ങളുണ്ട്. ഇരു നൂറിലധികം ചെറുകിട പദ്ധതികൾസർക്കാരിന്റെ മുമ്പിലുണ്ട്. പാരമ്പര്യേതര ഊർജ്ജ
സ്രോതസ്സുകളുടെ സാധ്യതയുമുണ്ട് ഇതൊന്നും നോക്കാതെനേരത്തേ തന്നെ പാരിസ്ഥിതിക അനുമതി തള്ളിക്കളഞ്ഞഅതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് ഇടക്കിടെ പിണറായി
വിജയനും വൈദ്യുത മന്ത്രിയും പറയുന്നത് ദുരൂഹമാണ്. ലാവ്ലിൻപോലെ ഏതോ വൻകിട കോർപ്പറേറ്റുമായി പിണറായിയും കൂട്ടരുംരഹസ്യ ധാരണ ഉണ്ടാക്കിയെന്നു സംശയിക്കേണ്ടിയി രിക്കുന്നു.

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐ അടക്കംഎതിർത്തിട്ടും അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറയുന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.
കേരളത്തെ മരുഭൂമിയാക്കാനൊരുമ്പെട്ട പിണറായി വിജയനുംകൂട്ടരുമാണ് കേരളത്തിലെ യഥാർത്ഥ വികസനം മുടക്കികൾ. വൻകിടപദ്ധതികൾ കൊണ്ടല്ല കേരളം വികസിക്കുന്നത്. കുടിവെള്ളംഇല്ലാതാക്കി എന്ത് വികസനമാണ് കൊണ്ടുവരുന്നതെന്ന്പിണറായി വ്യക്തമാക്കണം. ജനങ്ങളെ കുടിയൊഴിപ്പിച്ച്തെരുവിലിറക്കിയാൽ കേരളം വികസിക്കുമോ? കേരളത്തിലെ ഭൂരഹിതരെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് ഖനനമാഫിയയക്ക് യഥേഷ്ടം ഭൂമി ദാനം ചെയ്യുന്നത്.

ഭൂപതിവ് ചട്ടത്തിലെ 4ാം ചട്ടം ഭേദഗതി വരുത്താനുള്ള ഇടതുസർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും അതിരപ്പിള്ളിപദ്ധതി നടപ്പാക്കരുതെന്നും ഖനനാനുമതി ഒരു വർഷമെന്നത്അഞ്ച് വർഷമായി ദീർഘിപ്പിച്ച നടപടിയിൽ നിന്ന് ഇടതുസർക്കാർ പിന്മാറണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിന്ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ കേരള സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ്‌ക്ലബിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിൽനൂറ്കണക്കിന് പ്രവർത്തകർ അണിനിരന്നു. സംസ്ഥാന വൈസ്പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായറസാഖ് പാലേരി, ശ്രീജ നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ലാപ്രസിഡണ്ട് എൻ.എം അൻസാരി, ജില്ലാ ജനറൽ സെക്രട്ടറി മധുകല്ലറ തുടങ്ങിയവർ സംസാരിച്ചു.