- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽകെട്ടിയ പശുവെന്ന് പ്രതിപക്ഷം; കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ആരോപണം; സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ നിയമസഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ഒരു കേസുമായി ബന്ധപ്പെട്ട് വിമർശം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൻകിട അഴിമതികളെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കില്ലെന്ന ബോർഡ് വിജിലൻസ് ആസ്ഥാനത്ത് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ നോട്ടീസ് നീക്കിയിരുന്നു. ഐഎഎസ്-ഐപിഎസ് തർക്കം മൂലം സംസ്ഥാനം ഭരണ സ്തംഭനം നേരിടുകയാണെന്ന് ആരോപിച്ച് വി.ഡി സതീശൻ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷം വിജിലൻസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. ഐഎഎസ്-ഐപിഎസ് തർക്കം കാരണം നിയമസഭയിലെ ഫയലുകൾ നീങ്ങുന്നില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു. എന്നാൽ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് പ്രതിപക്ഷ ആരോപണത്തി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ നിയമസഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ഒരു കേസുമായി ബന്ധപ്പെട്ട് വിമർശം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൻകിട അഴിമതികളെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കില്ലെന്ന ബോർഡ് വിജിലൻസ് ആസ്ഥാനത്ത് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ നോട്ടീസ് നീക്കിയിരുന്നു.
ഐഎഎസ്-ഐപിഎസ് തർക്കം മൂലം സംസ്ഥാനം ഭരണ സ്തംഭനം നേരിടുകയാണെന്ന് ആരോപിച്ച് വി.ഡി സതീശൻ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷം വിജിലൻസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. ഐഎഎസ്-ഐപിഎസ് തർക്കം കാരണം നിയമസഭയിലെ ഫയലുകൾ നീങ്ങുന്നില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.
എന്നാൽ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയമേ മുഖ്യമന്ത്രി അറിയിച്ചു. കഴിവുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കും. ഉദ്യോഗസ്ഥർക്കിടിയിൽ പ്രശ്നങ്ങളുണ്ടെങ്കിലും അത് ഗുരുതരമല്ല. ഒമ്പത് മാസത്തിനുള്ളിൽ 18000 ഫയലുകൾ നോക്കി തീർത്തു. മുൻ സർക്കാരിന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല.
അതിന് മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പ്രവർത്തന സ്വാതന്ത്രം നൽകും. അനാവശ്യമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പ്രതിരോധിച്ചുകൊണ്ടുള്ള വാക്കുകൾ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായില്ല.