സർക്കാറിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ സ്ഥാനത്തുണ്ടാകില്ല; പെമ്പിളൈ ഒരുമയുടെ സമരം അനാവശ്യകാര്യത്തിന്; മണിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; അഹങ്കാരത്തിന്റെ ഭാഷയെന്ന് പ്രതിപക്ഷത്തിന്റെ മറുപടി; മണി വിഷയത്തിൽ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം : എം.എം.മണി വിഷയത്തിലും മുന്നാർ വിഷയത്തിലും നിലപാട് ആവർത്തിച്ച് നിയമസഭയിൽ മുഖ്യമന്ത്രി. സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ നയങ്ങൾ നടപ്പിലാക്കുക തന്നെ വേണം. അതിന് തയാറാകാത്തവർ തൽസ്ഥാനത്തുണ്ടാവില്ല. കുരിശ് പൊളിച്ചു കൊണ്ട് സർക്കാറിനെ പ്രതിക്കൂട്ടില്ലാക്കാൻ ആരേയും അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങൾ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് ജന പിന്തുണയില്ല. എം.എം. മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. മന്ത്രി പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നാരോപിച്ച് സമരം ചെയ്യുന്നതിനാലാണ് അതിന് ജനപിന്തുണ ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി പെമ്പിളൈ ഒരുമയെ ഉപയോഗിക്കുയാണ്. ഗതാഗതവും പൊലീസിന്റെ കൃത്യനിർവഹണവും തടസപ്പെടുത്തിയതിനാണ് പെമ്പിളൈ ഒരുമയ്ക്കെതിരെ കേസ്. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി അക്കാര്യത്തിൽ ചർച്ചവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെമ്പിളൈ ഒരുമയുടെ സമരത്തെ പൊലീസ് അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് വി.ഡ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : എം.എം.മണി വിഷയത്തിലും മുന്നാർ വിഷയത്തിലും നിലപാട് ആവർത്തിച്ച് നിയമസഭയിൽ മുഖ്യമന്ത്രി. സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ നയങ്ങൾ നടപ്പിലാക്കുക തന്നെ വേണം. അതിന് തയാറാകാത്തവർ തൽസ്ഥാനത്തുണ്ടാവില്ല. കുരിശ് പൊളിച്ചു കൊണ്ട് സർക്കാറിനെ പ്രതിക്കൂട്ടില്ലാക്കാൻ ആരേയും അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങൾ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് ജന പിന്തുണയില്ല. എം.എം. മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. മന്ത്രി പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നാരോപിച്ച് സമരം ചെയ്യുന്നതിനാലാണ് അതിന് ജനപിന്തുണ ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി പെമ്പിളൈ ഒരുമയെ ഉപയോഗിക്കുയാണ്. ഗതാഗതവും പൊലീസിന്റെ കൃത്യനിർവഹണവും തടസപ്പെടുത്തിയതിനാണ് പെമ്പിളൈ ഒരുമയ്ക്കെതിരെ കേസ്. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി അക്കാര്യത്തിൽ ചർച്ചവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെമ്പിളൈ ഒരുമയുടെ സമരത്തെ പൊലീസ് അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് വി.ഡി.സതീശൻ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എം.എം മണി പറയുന്നത് ഗ്രാമീണ ഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.മാന്യനായ മുഖ്യമന്ത്രി തനിക്ക് പറയാനാകാത്തതാണോ മണിയെക്കൊണ്ട് പറയിപ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു. മൂന്നാറിലെ നാലു സ്ത്രീകൾക്ക് മുന്നിൽ സർക്കാരിന്റെ മുട്ട് വിറയ്ക്കുകയാണെന്നും സതീശൻ ആരോപിച്ചു.
മൂന്നറിലെ സമരത്തിന് ജനപിന്തുണയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തള്ളി കളഞ്ഞു. ജനബാഹുല്യം നോക്കിയല്ല സമരത്തെ വിലയിരുത്തേണ്ടതെന്നും ചെന്നത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷ്ധിക്കുകയായിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷം സഭയുടെ നടത്തളത്തിലിറങ്ങി ബഹളം വെച്ചു. സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിഷേധം തുടർന്നു. ഇതോട നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിര്ിഞ്ഞു.
തുടർച്ചയായ രണ്ടാം ദിവസമാണ് മണി വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന സഭ പിരിയുന്നത്. മണിയുടെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് പ്രിപക്ഷം വ്യക്തമാക്കി.വരും ദിവങ്ങളിലും സഭാ നടപടികൾ തടസ്സപെടുമെന്നുറപ്പാണ്.