- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ രാജി ആവശ്യത്തിൽ തട്ടി നിയമസഭ കലുഷിതമാകും; പെമ്പിളൈ ഒരുമൈയുടെ നിരാഹാരം പുതിയ തലവേദനയാകും; പരമാവധി മുതലെടുക്കാൻ ബിജെപിയും ആം ആദ്മിയുംവരെ;ഉറച്ച നിലപാടില്ലാതെ കോൺഗ്രസ്
തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നു തുടങ്ങുമ്പോൾ പ്രതിരോധത്തിലാകുക സർക്കാർ തന്നെ. മുന്നണിയിലെ ആഭ്യന്തര കലഹങ്ങൾ മുതൽ മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം വരെ സർക്കാറിന് പ്രതിരോധിക്കേണ്ടി വരും. ടി.പി. സെൻകുമാറിന്റെ തിരിച്ചുവരവും വിജിലൻസ് ഡയറക്ടറെ മാറ്റിയതും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കും. എൽഡിഎഫ് സർക്കാർ ആധികാരത്തിലെത്തിയ ഉടൻ സ്ഥാനഭ്രഷ്ടനാക്കിയ ഡിജിപി ടി.പി.സെൻകുമാർ സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ഈ സ്ഥാനത്തു തിരിച്ചെത്തുന്നതും കൂടു തുറന്നു വിഹരിക്കാൻ വിട്ട വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റില്ലെന്നു നിയമസഭയിൽ പറഞ്ഞു നാക്കെടുക്കും മുമ്പു തന്നെ അദ്ദേഹത്തെ സ്ഥാനത്തു നിന്നു മാറ്റി നിർത്തേണ്ടി വന്നതും സർക്കാരിന്റെ നില സഭയിൽ തീർത്തും ദുർബലമാക്കും. മൂന്നാർ ഒഴിപ്പിക്കലിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള പരസ്യമായ പോരാണു പ്രശ്‌നം സൃഷ്ടിക്കാൻ പോകുന്ന മറ്റൊരു വിഷയം. പെമ്പിളൈ ഒരുമൈയ്‌ക്കെതിരായുള്ള മണി
തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നു തുടങ്ങുമ്പോൾ പ്രതിരോധത്തിലാകുക സർക്കാർ തന്നെ.
മുന്നണിയിലെ ആഭ്യന്തര കലഹങ്ങൾ മുതൽ മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം വരെ സർക്കാറിന് പ്രതിരോധിക്കേണ്ടി വരും. ടി.പി. സെൻകുമാറിന്റെ തിരിച്ചുവരവും വിജിലൻസ് ഡയറക്ടറെ മാറ്റിയതും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആയുധമാക്കും.
എൽഡിഎഫ് സർക്കാർ ആധികാരത്തിലെത്തിയ ഉടൻ സ്ഥാനഭ്രഷ്ടനാക്കിയ ഡിജിപി ടി.പി.സെൻകുമാർ സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ഈ സ്ഥാനത്തു തിരിച്ചെത്തുന്നതും കൂടു തുറന്നു വിഹരിക്കാൻ വിട്ട വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റില്ലെന്നു നിയമസഭയിൽ പറഞ്ഞു നാക്കെടുക്കും മുമ്പു തന്നെ അദ്ദേഹത്തെ സ്ഥാനത്തു നിന്നു മാറ്റി നിർത്തേണ്ടി വന്നതും സർക്കാരിന്റെ നില സഭയിൽ തീർത്തും ദുർബലമാക്കും.
മൂന്നാർ ഒഴിപ്പിക്കലിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള പരസ്യമായ പോരാണു പ്രശ്‌നം സൃഷ്ടിക്കാൻ പോകുന്ന മറ്റൊരു വിഷയം. പെമ്പിളൈ ഒരുമൈയ്‌ക്കെതിരായുള്ള മണിയുടെ വിവാദ പ്രശ്‌നമാണ് മറ്റൊരു പ്രശ്‌നം. മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ള പെമ്പിളൈ ഒരുമയുടെ സത്യാഗ്രഹവും സഭയിൽ ചർച്ചയാകും. മണിയുടെ രാജിയാകും പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുക.
ഇന്നു മുതൽ ജൂൺ എട്ടു വരെ 32 ദിവസമാണ് സഭാ സമ്മേളനം. വ്യാഴാഴ്ചത്തെ സമ്മേളനം നടക്കുക ഐക്യ കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്ന സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിലാണ്. ചോദ്യോത്തരം മുതൽ എല്ലാ നടപടിക്രമങ്ങളും അവിടെത്തന്നെയാകും നടക്കുക. അന്നത്തെ സമ്മേളനത്തിൽ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമാക്കുന്ന ബിൽ അവതരിപ്പിക്കും.