- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ സ്‌കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം; സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് റദ്ദാക്കി; പ്രതികളുടെ ശിക്ഷയിലും ഇളവ്
അബുദബിയിൽ സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മലയാളി ബാലിക മരിച്ച സംഭവതത്തിൽ അൽ വുറൂദ് അക്കാദമി സ്‌കൂൾ അടച്ചുപൂട്ടാനുള്ള പ്രാഥിക കോടതി ഉത്തരവ് അപ്പീൽ കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷയിൽ കുറവ് വരുത്തുകയും ചെയ്തു. പ്രതികളും സ്‌കൂൾ അധികൃതരും നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് തിങ്കളാഴ്ച കോടതി വിധി പ്രഖ്യാപിച്ചത്. സ്‌കൂൾ ബസിന്റെ ഡ്രൈവർക്ക്
അബുദബിയിൽ സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മലയാളി ബാലിക മരിച്ച സംഭവതത്തിൽ അൽ വുറൂദ് അക്കാദമി സ്‌കൂൾ അടച്ചുപൂട്ടാനുള്ള പ്രാഥിക കോടതി ഉത്തരവ് അപ്പീൽ കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷയിൽ കുറവ് വരുത്തുകയും ചെയ്തു.
പ്രതികളും സ്‌കൂൾ അധികൃതരും നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് തിങ്കളാഴ്ച കോടതി വിധി പ്രഖ്യാപിച്ചത്. സ്‌കൂൾ ബസിന്റെ ഡ്രൈവർക്ക് ആറ് മാസവും ബസ് സൂപ്പർവൈസർക്ക് ഒരു വർഷവും തടവുശിക്ഷ വിധിച്ചു. സ്‌കൂൾ ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമായി മരണപ്പെട്ട കുട്ടിയുടെ രക്ഷകർത്താക്കൾക്ക് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 50000 ദിർഹം പിഴ അടക്കുകയും ചെയ്യണം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ കെ.ജി. വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ നിസ ആല സ്‌കൂൾ ബസിൽ വച്ച് മരണപ്പെട്ടത്. രാവിലെ സ്‌കൂൾ ബസിൽ കയറ്റിവിട്ട കുട്ടിയെ സ്‌കൂൾ അങ്കണത്തിൽ വച്ച് ഇറക്കാൻ മറന്നുപോകുകയായിരുന്നു. അടച്ചുപൂട്ടിയ ബസിൽ ശ്വാസം മുട്ടിയാണ് കുട്ടി മരണപ്പെട്ടത്. ഇതേതുടർന്ന് ബസ് ഡ്രൈവർ, സൂപ്പർ വൈസർ, ട്രാൻസ്‌പോർട്ടിങ് കമ്പനി ഉടമ, സ്‌കൂൾ ജീവനക്കാരി, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രാഥമിക കോടതി പ്രതികൾക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് വുറൂദ് അക്കാദമി സ്‌കൂൾ അടച്ചുപൂട്ടാൻ അബൂദബി എജുക്കേഷൻ കൗൺസിൽ ഉത്തരവിടുകയും ചെയ്തിരുന്നു. തന്റെ സ്‌പോൺസർഷിപ്പിലല്ലാതെ ജീവനക്കാരെ ജോലിക്ക് നിയോഗിച്ചെന്ന കുറ്റത്തിൽ നിന്ന് ട്രാൻസ്‌പോർട്ട് കമ്പനി ഉടമയെ അപ്പീൽസ് കോടതി മുക്തനാക്കിയിട്ടുണ്ട്. നേരത്തേ നിയമലംഘനത്തിന് അഞ്ച് ലക്ഷം ദിർഹം പിഴയടക്കാൻ പ്രാഥമിക കോടതി ഉത്തരവിട്ടിരുന്നു.
സ്‌കുൾ ജീവനക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമിക കോടതി വിധിച്ച പിഴയും അപ്പീൽ കോടതി റദ്ദാക്കിയിട്ടുണ്ട്. അപ്പീൽ കോടതി വിധിയിൽ തടവിന് ശിക്ഷിക്കപ്പെട്ട ബസ് ഡ്രൈവർ ഇന്ത്യക്കാരനും സൂപ്പർവൈസർ ഫിലിപ്പൈൻസ് സ്വദേശിനിയുമാണ്.