- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി വിദ്യാർത്ഥി സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ച സംഭവം;അബുദാബി കോടതി ഇന്ന് വാദം കേൾക്കും
സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ അബുദബി കോടതി ഇന്ന് വാദം കേൾക്കും. അഞ്ച് പേരുടെ വിചാരണയാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി സർക്കാർ, പ്രതിഭാഗം അഭിഭാഷകർക്ക് പുതിയ വാദഗതികൾ ഉന്നയിക്കുന്നതിനാണ് സമയം നീട്ടിനൽകിയത്. ഒക്ടോബർ ഏഴിനാണ് അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ വ
സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ അബുദബി കോടതി ഇന്ന് വാദം കേൾക്കും. അഞ്ച് പേരുടെ വിചാരണയാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി സർക്കാർ, പ്രതിഭാഗം അഭിഭാഷകർക്ക് പുതിയ വാദഗതികൾ ഉന്നയിക്കുന്നതിനാണ് സമയം നീട്ടിനൽകിയത്.
ഒക്ടോബർ ഏഴിനാണ് അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ നിസ ആല (മൂന്ന്) മരണപ്പെട്ടത്. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഉറങ്ങിപ്പോയ നിസ ഡ്രൈവറും സൂപ്പർവൈസറും ബസ് അടച്ചുപോയതിനെ തുടർന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ, റിസപ്ഷനിസ്റ്റ്, ബസ് കമ്പനി ഉടമ, ബസ് ഡ്രൈവർ, ബസ് സൂപ്പർവൈസർ എന്നിവരാണ് വിചാരണ നരിടുന്നത്. ബസ് ഡ്രൈവർക്കും ബസ് സൂപ്പർവൈസർക്കുമെതിരെ ഗുരുതരമായ അലംഭാവമാണ് ചുമത്തിയിരിക്കുന്നത്. സ്‌കൂൾ
പ്രിൻസിപ്പൽ നിലവിൽ ജാമ്യത്തിലാണ്. ബസ് കമ്പനി ഉടമയും ഡ്രവറും സൂപ്പർവൈസറും സ്‌കൂളും സംഭവത്തിൽ കുറ്റക്കാരാണെന്നാണ്
പ്രോസിക്യൂഷൻ നിലപാട്.സംഭവത്തെ തുടർന്ന് കുട്ടി പഠിച്ചിരുന്ന അൽ വുറൂദ് അക്കാദമി അടച്ചുപൂട്ടിയിരുന്നു.