ന്യുജേഴ്സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്സിയുടെ ക്രിസ്തുമസ് പുതുവൽസരാ ഘോഷങ്ങൾ ജനുവരി 7 ന് സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വർണ്ണാഭമായി നടത്തപ്പെട്ടു. സിറോ മലബാർ കത്തോലിക്കാ സഭാ, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യൻ ഓർത്തഡോക്സ് സഭ തുടങ്ങിയ സഭക ളുടെ ന്യുജേഴ്സിയിലെ ഐക്യവേദിയായ കേരള ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളവാസ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഉത്ഘാടനം സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോ ക്സ് ചർച്ചിന്റെ വികാരിയും ഫെലോഷിപ്പ് പ്രസിഡന്റുമായ റവ . ഫാദർ സണ്ണി ജോസഫ് നിർവ്വഹിച്ചു.

എക്യൂമെനിക്കൽ ക്വയർ ഡയറക്ടർ റവ.ഡോ.ജേക്കബ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള ന്യുജേഴ്സി എക്യമെ നിക്കൽ ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. വുമൺസ് കോർഡിനേറ്റർ മറിയ തോട്ടുകടവിലിന്റെ സങ്കിർത്തനവായനയോടുകൂടി ആരംഭിച്ച യോഗത്തിൽ എക്യമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സെക്രട്ടറി ഡോ. സോഫി വിത്സൺ വിശിഷ്ട വ്യക്തികൾക്കേവർക്കും സ്വാഗതം ആശംസിച്ചു.

ഐക്യവേദിയിലെ അംഗസഭകളായ 15 ലധികം ദേവാലയങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സജീവമായി പങ്കെ ടുത്ത സമ്മേളനത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. റവ. ജേക്കബ് ക്രിസ്റ്റി, റവ.ഫിലിപ്പ് മാത്യു, റവ. വർഗീസ് മാത്യു, റവ.ബാബു കെ. മാത്യു, റവ. ഷിബു ഡാനിയേൽ, റവ. പീറ്റർ കോച്ചേരി, റവ. ആകാശ് പോൾ തുടങ്ങിയവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഭാരതത്തിലെ രണ്ട് അനാഥമന്ദിരങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുവാൻ യോഗത്തിൽ തീരുമാനമായി.

ഭാരവാഹികളായ റവ. സണ്ണി ജോസഫ്, റവ. ജേക്കബ് ക്രിസ്റ്റി, ഡോ .സോഫി വിൽസൺ, ഷൈജ ജോർജ്, എം.എം എബ്രഹാം, ജേക്കബ് ജോസഫ്, ജിനു അലക്സ്, വിനോദ് ജോണ്, മറിയ തോട്ടു കടവിൽ, എം.സി മത്തായി, സജി കീക്കാടൻ എന്നിവരോടൊപ്പം ജോസഫ് ഇടിക്കുള, സിറിയക്ക് കുര്യൻ, ഡെലിക്സ് അലക്സ്, ആന്റണി കുര്യൻ, നിഖിൽ ജോൺ, രഞ്ചിത്ത് മാത്യു, ഫ്രാൻസിസ് പല്ലുപേട്ട, ജസ്റ്റിൻ ജോസഫ്, കെവിൻ ജോസഫ്, കെവിൻ ജോസഫ്, തോമസ് തോട്ടുകടവിൽ, ജോംസൻ ഞാലിമാക്കൽ, സജി സെബാസ്റ്റിൻ, പ്രിയ ലൂയിസ്, സോജൻ ജോസഫ്, സണ്ണി കുടമാളൂർ, റോയി പെരുമ്പട്ടി, സണ്ണി, സാമുവേൽ ജോസഫ്, ഫ്രാൻസിസ് കാരയ്ക്കാട് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേത്ര്യുത്വം നൽകി. ഫെലോഷിപ്പ് ട്രഷറാർ ഷൈജ ജോർജ് നന്ദി പറഞ്ഞു. റവ. ഫിലിപ്പ് മാത്യു വിന്റെ ആശീർവാദ പ്രാർത്ഥനയോടെ സമ്മേളനത്തിന് ശുഭപര്യവസാനമായി.