യസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമായ ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിലൂടെ വീഡിയോ പുറത്തു വിട്ടത്. എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന, നല്ല മനസുകൾക്കായി എന്നു പറഞ്ഞായിരുന്നു വീഡിയോ ജയസൂര്യ പോസ്റ്റ് ചെയ്തത്.

ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്.
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാകും മേരിക്കുട്ടി എന്നത് ടീസറിൽ നിന്നും വ്യക്തമാണ്. പുണ്യാളൻ അഗർബത്തീസ്, സൂ സൂ സുധീ വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന ജയസൂര്യ- രഞ്ജിത്ത് ചിത്രം കൂടിയാണ്ഞാൻ മേരിക്കുട്ടി.

ജുവൽ മേരിയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.