- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ മേരിക്കുട്ടിയിലെ ആദ്യ ഗാനത്തിന് ഗംഭീര വരവേല്പുമായി പ്രേക്ഷകർ; ജയസൂര്യ ട്രാൻസ് വുമണായി എത്തുന്ന ദൂരെ ദൂരെ എന്ന ഗാനം യുട്യൂബ് ട്രെന്റിങിൽ ഇടംനേടി
ട്രാൻസ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനത്തെ ഏറ്റെടുത്ത് പ്രേക്ഷകർ.സമൂഹ്യ മാധ്യമങ്ങളിൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ഈ ഗാനം ഇടംനേടി കഴിഞ്ഞു. ജയസൂര്യതന്നെയാണ് സ്വന്തം ഫേസ്‌ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജയസൂര്യയുടെ അമ്പരപ്പിക്കുന്ന മേക്കൊവറാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ജുവൽ മേരി, ഇന്നസെന്റ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവൽ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേർന്നുള്ള പുണ്യാളൻ സിനിമാസാണ് ചിത്രത്തിന്റെ വിതരണം. മുമ്പ് രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുകെട്ടിലുണ്ടായ പുണ്യാളൻ അഗർബത്തീസ്, സുസു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമി
ട്രാൻസ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനത്തെ ഏറ്റെടുത്ത് പ്രേക്ഷകർ.സമൂഹ്യ മാധ്യമങ്ങളിൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ഈ ഗാനം ഇടംനേടി കഴിഞ്ഞു.
ജയസൂര്യതന്നെയാണ് സ്വന്തം ഫേസ്‌ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജയസൂര്യയുടെ അമ്പരപ്പിക്കുന്ന മേക്കൊവറാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം.
ജുവൽ മേരി, ഇന്നസെന്റ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി നായകനായ പത്തേമാരിക്കുശേഷം ജുവൽ അഭിനയിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേർന്നുള്ള പുണ്യാളൻ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.
മുമ്പ് രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുകെട്ടിലുണ്ടായ പുണ്യാളൻ അഗർബത്തീസ്, സുസു സുധി വാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾ ഹിറ്റായിരുന്നു.