നീനാ : 'An Angel' നു ശേഷം നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിർമ്മിച്ച ഹ്രസ്വ ചിത്രം 'ഞാൻ ഒരു പ്രവാസി ' യൂ ട്യൂബിൽ ഉടൻ റിലീസിങ്ങിനൊരുങ്ങുന്നു. സ്റ്റുഡന്റ് വിസായിൽ വിദേശത്ത് എത്തിയ വിഷ്ണു എന്ന മലയാളി അനുഭവിക്കുന്ന ശാരീരിക  മാനസിക സംഘർഷങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം. മതത്തെക്കാളുപരി ഈശ്വരനിൽ വിശ്വസിക്കുന്ന ഒരു പ്രവാസിയെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ വിദേശത്ത് എത്തുന്ന ഒരു ശരാശരി മലയാളിയുടെ അവസ്ഥ ഇതുതന്നെയാണോ ?കാണുക...

വിഷ്ണു എൻ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റ്റിജു ജോർജ് (നീനാ) ആണ്. അസോസിയേറ്റ്
ഡയറക്ടർ തോമസ്‌കുട്ടി ജെ .എം .ജെ  , ക്യാമറ: റിനു കെ.രാധാനാരായണൻ, എഡിറ്റിങ്: റ്റോബി വർഗീസ് (ഡബ്ലിൻ)