ലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീം പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.വേണുവിന്റെ കാർബണിനും അമൽ നീരദിന്റെ വരത്തനും ശേഷം ഫഹദ് നായകനാകുന്ന ഞാൻ പ്രകാശൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് എത്തിയത്.

യമഹ ബൈക്കും കൂളിങ് ഗ്ലാസ് വച്ച ഫഹദുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്....മലയാളി' എന്നായിരുന്നു മുൻപ് സിനിമയ്ക്ക് നൽകിയിരുന്ന പേര്. എന്നാൽ ഇതേ പേരിൽ മുൻപൊരു മലയാള സിനിമ ഉണ്ടായിരുന്നതിനാൽ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. ഗസറ്റിൽ പരസ്യം ചെയ്ത് 'പ്രകാശൻ' എന്ന പേര് 'പി.ആർ.ആകാശ്' എന്ന് പരിഷ്‌കരിക്കുന്നയാളാണ് ഫഹദിന്റെ നായകൻ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.കുമാർ ആണ്.

ശ്രീനിവാസൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. കെപിഎസി ലളിത, സബിതാ ആനന്ദ്, വീണാ നായർ, മഞ്ജുള, ജയശങ്കർ, മുൻഷി ദിലീപ് എന്നിവരും അഭിനയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. കെ രാജഗോപാൽ എഡിറ്റിങ്. കലാസംഗം റിലീസ് പ്രദർശനത്തിനെത്തിക്കും.

പാലക്കാടിലെ പല്ലാവൂർ, പല്ലശ്ശന, ആലത്തുർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.