- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദിന്റെ പ്രകാശനെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ; പുറത്തിറങ്ങി അഞ്ച് ദിവസം പിന്നിടുമ്പോൾ 'ഞാൻ പ്രകാശ'ന്റെ ടീസർ കണ്ടത് 16 ലക്ഷത്തിലധികം പേർ: നാട്ടിൻ പുറത്തെ സാധാരണക്കാരനായുള്ള ഫഹദിന്റെ വേഷപ്പകർച്ചയ്ക്ക് കയ്യടിച്ച് ആരാധകർ
അൽപ്പം പരദൂഷണവും കുശുമ്പുമൊക്കെയുള്ള ഒരു തനി നാട്ടിൻ പുറത്തുകാരനായി ഫഹദ് ഫാസിൽ എത്തുന്ന ചിത്രമാണ് 'ഞാൻ പ്രകാശൻ'. പ്രകാശന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഫഹദ് ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തു. ടീസർ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 16 ലക്ഷത്തിൽ പരം ആൾക്കാരാണ് ഇതുവരെ പ്രകാശനായുല്‌ള ഫഹദിന്റെ വേഷ പകർച്ച കണ്ടത്. ഇതോടെ മലയാള സിനിമ ചരിത്രത്തിൽ വളരെ വേഗത്തിൽ ഇത്രത്തോളം കാഴ്‌ച്ചക്കാരെ നേടുന്ന ആദ്യ ടീസർ എന്ന റെക്കോഡിൽ ഞാൻ പ്രകാശനെത്തി. ഒരു സാധാരണക്കാരൻ ചെയ്യുന്ന പരദൂഷണവും ചേഷ്ടകളുമായിട്ടാണ് ടീസറിൽ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവിക ഒട്ടും കൈവിടാതെ വളരെ രസകരമായാണ് ഒരു മിനിറ്റും മൂന്നു സെക്കൻഡും ദൈർഘ്യമുള്ള ഞാൻ പ്രകാശന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. കല്ല്യാണസദ്യയിൽ പങ്കെടുക്കുന്ന ഒരു ടിപ്പിക്കൽ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ആ കഥാപാത്രം ഒരു മലയാളിയുടെ ജീവിത യാഥാർത്ഥ്യങ്ങൾ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണെന്നാണ് ടീസർ കണ്ടവർ ഒന്നടങ്കം പറയു
അൽപ്പം പരദൂഷണവും കുശുമ്പുമൊക്കെയുള്ള ഒരു തനി നാട്ടിൻ പുറത്തുകാരനായി ഫഹദ് ഫാസിൽ എത്തുന്ന ചിത്രമാണ് 'ഞാൻ പ്രകാശൻ'. പ്രകാശന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഫഹദ് ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തു. ടീസർ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 16 ലക്ഷത്തിൽ പരം ആൾക്കാരാണ് ഇതുവരെ പ്രകാശനായുല്‌ള ഫഹദിന്റെ വേഷ പകർച്ച കണ്ടത്. ഇതോടെ മലയാള സിനിമ ചരിത്രത്തിൽ വളരെ വേഗത്തിൽ ഇത്രത്തോളം കാഴ്‌ച്ചക്കാരെ നേടുന്ന ആദ്യ ടീസർ എന്ന റെക്കോഡിൽ ഞാൻ പ്രകാശനെത്തി.
ഒരു സാധാരണക്കാരൻ ചെയ്യുന്ന പരദൂഷണവും ചേഷ്ടകളുമായിട്ടാണ് ടീസറിൽ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവിക ഒട്ടും കൈവിടാതെ വളരെ രസകരമായാണ് ഒരു മിനിറ്റും മൂന്നു സെക്കൻഡും ദൈർഘ്യമുള്ള ഞാൻ പ്രകാശന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. കല്ല്യാണസദ്യയിൽ പങ്കെടുക്കുന്ന ഒരു ടിപ്പിക്കൽ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ആ കഥാപാത്രം ഒരു മലയാളിയുടെ ജീവിത യാഥാർത്ഥ്യങ്ങൾ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണെന്നാണ് ടീസർ കണ്ടവർ ഒന്നടങ്കം പറയുന്നത്.
മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ശേഷം ഫഹദിന്റെ നാച്ചുറൽ ആക്ടിങ് ഞാൻ പ്രകാശനിലൂടെ കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇന്ത്യൻ പ്രണയകഥ'യെന്ന വിജയചിത്രത്തിനു ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും കൈകോർക്കുന്ന ചിത്രമാണ് 'ഞാൻ പ്രകാശൻ'.