- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം കഴിക്കാൻ വിദേശത്ത് നിന്നെത്തുന്ന പയ്യനായി നിവിൻ പോളി; കോമഡിയിൽ നിറച്ച ഡയലോഗുകളുമായി ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയിലെ ആദ്യ ടീസറെത്തി
നിവിൻ പോളിയെ നായകനാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. 30 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വിദേശത്ത് ജോലി ചെയ്യുന്ന നിവിൻ കല്യാണത്തിനു വേണ്ടി നാട്ടിലെത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ടീസറിൽ നിവിൻ പോളിയെ കൂടാതെ, നായിക ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ എന്നിവരേയും കാണാം.പ്രേമം എന്ന സിനിമയിലൂടെ നായകനായ അൽത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തിറക്കിയിരുന്നു. അഹാന കൃഷ്ണകുമാർ, സ്രിന്ധ, സിജു വിൽസൺ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. അൽത്താഫും ജോർജ് കോരയും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിർമ്മിക്കുന്നത്. മുകേഷ് മുരളീധരനാണ് ക്യാമറ. ഓണത്തിന് ചിത്രം തീയേറ്ററുകളിൽ എത്തും.
നിവിൻ പോളിയെ നായകനാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. 30 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വിദേശത്ത് ജോലി ചെയ്യുന്ന നിവിൻ കല്യാണത്തിനു വേണ്ടി നാട്ടിലെത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.
ടീസറിൽ നിവിൻ പോളിയെ കൂടാതെ, നായിക ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ എന്നിവരേയും കാണാം.പ്രേമം എന്ന സിനിമയിലൂടെ നായകനായ അൽത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തിറക്കിയിരുന്നു.
അഹാന കൃഷ്ണകുമാർ, സ്രിന്ധ, സിജു വിൽസൺ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. അൽത്താഫും ജോർജ് കോരയും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിർമ്മിക്കുന്നത്. മുകേഷ് മുരളീധരനാണ് ക്യാമറ. ഓണത്തിന് ചിത്രം തീയേറ്ററുകളിൽ എത്തും.