ഖാവിന് ശേഷം നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിവിൻ പോളിയുടെ സുഹൃത്തും പ്രേമത്തിലെ അഭിനേതാവുമായിരുന്നു അൽത്താഫ് സലിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് നായികമാരായി എത്തുന്നത്.

അൽത്താഫും ജോർജ് കോരയും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിർമ്മിക്കുന്നത്. ലാൽ, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കർ, സൃന്ദ, സിജു വിൽസൺ,ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് മുരളീധരനാണ് ക്യാമറ. ഓണത്തിന് ചിത്രം തീയേറ്ററുകളിൽ എത്തും.

ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തിലേക്ക് എത്തുന്നു എന്നതും ചിത്രത്തിന് പ്രത്യേകതയാണ്.ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ പോളി നിർമ്മിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.