- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ സന്തുഷ്ടരാണ്
ഒൻപത് മക്കൾ. ആണായി രണ്ടും പെണ്ണായി ഏഴും. മൂന്നാമത്തവൾ ജാനകി. ബന്ധുവും മുറച്ചെറുക്കനുമായിരുന്നു വരൻ. വരണമാല്യം ചാർത്തുന്നതിനിടയിൽ വധുവിന്റെ സാരിത്തലപ്പിൽ തീപിടിച്ച് വിവാഹപ്പന്തൽ എരിഞ്ഞടങ്ങിയാലുള്ള ഹൃദയവ്യഥ ഓർക്കുമ്പോൾ തന്നെ നടുങ്ങുന്നു അല്ലേ. തിരുവനന്തപുരത്ത് ഈ സംഭവം നടന്നിട്ട് 45 വർഷങ്ങൾ പിന്നിടുന്നു. തൊട്ടടുത്ത ബന്ധുവീട്ടില
ഒൻപത് മക്കൾ. ആണായി രണ്ടും പെണ്ണായി ഏഴും. മൂന്നാമത്തവൾ ജാനകി. ബന്ധുവും മുറച്ചെറുക്കനുമായിരുന്നു വരൻ. വരണമാല്യം ചാർത്തുന്നതിനിടയിൽ വധുവിന്റെ സാരിത്തലപ്പിൽ തീപിടിച്ച് വിവാഹപ്പന്തൽ എരിഞ്ഞടങ്ങിയാലുള്ള ഹൃദയവ്യഥ ഓർക്കുമ്പോൾ തന്നെ നടുങ്ങുന്നു അല്ലേ. തിരുവനന്തപുരത്ത് ഈ സംഭവം നടന്നിട്ട് 45 വർഷങ്ങൾ പിന്നിടുന്നു.
തൊട്ടടുത്ത ബന്ധുവീട്ടിലെ വിശാലമായ ഹാളിലും മുറ്റത്തുമായി വിവാഹച്ചടങ്ങുകൾ നടത്തി. വധൂവരന്മാരെ യാത്രയാക്കി. എന്തോ ദോഷമുണ്ട് ഇല്ലെങ്കിൽ പിന്നെ ഇങ്ങനെ വരുമോ? ബന്ധുക്കളും വിവാഹത്തിൽ പങ്കെടുക്കുവാൻ വന്നവരിൽ പലരും ഇങ്ങനെയൊരു ആശങ്ക പങ്കുവച്ച് പിരിഞ്ഞു.
തീപിടിച്ച ആത്മാക്കൾ എന്ന് പിന്നീട് പരിചയക്കാരുടെയും ബന്ധുക്കളുടെയുമിടയിൽ ദമ്പതികൾ അറിയപ്പെട്ടു തുടങ്ങി.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ വരൻ താമസിയാതെ തന്റെ ഭാര്യയ്ക്ക് ഓഹരിയായി ലഭിച്ച വസ്തുവിൽ പുതുതായി വീടുവച്ചു താമസം മാറി. അമ്മാവനെയും അമ്മാവിയെയും വളരെ സ്‌നേഹത്തോടെ പരിപാലിക്കുന്നതിൽ മരുമകൻ ബദ്ധശ്രദ്ധനായിരുന്നു.
രണ്ട് മക്കൾ ഒരു പെണ്ണും ഒരാണും. ഇടയ്ക്ക് ഒരു തിരുത്ത്. ആദ്യ ആൺകുഞ്ഞ് ചെറുപ്രായത്തിൽ മരണപ്പെട്ടു. ദമ്പതികളുടെ ദോഷഫലം കനിഷ്ട പുത്രന്റെ മരണത്തോടെ ഒഴിഞ്ഞു പോയി എന്നായിരുന്നു അമ്മായിയുടെ ഉറച്ച വിശ്വാസം.
മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെ ഇവർ വാർദ്ധക്യകാല ജീവിതം നയിക്കുന്നു. അതേ ഞങ്ങൾ സന്തുഷ്ടരാണ്. ജീവിതത്തിൽ അപൂർവ്വമായ പ്രതിസന്ധി തരണം ചെയ്തിട്ടും ഞങ്ങൾ പതറിയില്ല.