താമ്പാ: മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ നേതൃത്വത്തിൽ ഒക്ൾടോബർ പതിനഞ്ചാം തീയതി വൈകുന്നേരം ആറുമണിക്ക് ഡോവറിൽലുള്ള ക്നായി തൊമ്മൻ സോഷ്യൽ ഹാളിൽവെച്ച് (Kani Thomman Social Hall, 225 N. Dover Rd. Dover, FL. 33527) ഇന്ത്യൻ പാർലമെന്റിലെ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന കൊല്ലം പാർലമെന്റ് നിയോജക മണ്ഡലത്തിന്റെ പാർലമെന്റിലെ പ്രതിനിധി് എൻ.കെ. പ്രേമചന്ദ്രനു സ്വീകരണം ന്ൽകുന്നു.

ജലസേചന മന്ത്രിയായി കേരളത്തിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആദർശ ധീരതയുടെ പര്യായമായ ശ്രീ. പ്രേമചന്ദ്രൻ. തന്റേതായ വ്യത്യസ്ഥത ശൈലിയിൽ കൂടി ജനമനസ്സുകളിലേക്ക് ഇറങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. മൂന്നാം തവണയാണ് പാർലമെന്റ് പ്രതിനിധി ആകുന്നത്. 2014 മുതൽ കൊല്ലം പാർലമെന്റ് നിയോജക മണ്ഡലത്തെ ഇന്ത്യൻ പാർലിമെന്റിൽ പ്രതിനിധീകരിക്കുന്ന പ്രേമചന്ദ്രൻ, വിഷയങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് പാർലമെന്റിൽ അവതരിപ്പിക്കുകയും, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പാർലമെന്റിൽ മുഴങ്ങുന്ന ശബ്ദവുമാണ് പ്രേമചന്ദ്രന്റേത്.
മലയാളീ അസ്സസിയേഷൻ ഓഫ് ടാമ്പയുടെ ഈ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും MAT ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Sunny Mattamana 813 334 1293, Suresh Nair 813 500 9831, Dolly Venad 630 639 2138.