- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നഴ്സുമാരുടെ രജിസ്ട്രേഷൻ ഫീസ്: ഇളവ് 2015-16ലും തുടരുമെന്ന് നഴ്സിങ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയ
മെൽബൺ: നഴ്സുമാരുടേയും മിഡ്വൈഫുമാർക്കുമായി നാഷണൽ രജിസ്ട്രേഷൻ ഫീസിൽ വരുത്തിയ കുറവ് 2015 16 കാലയളവിലും തുടരുമെന്ന് നഴ്സിങ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയ അറിയിച്ചു. കഴിഞ്ഞ വർഷം 10 ഡോളർ ഫീസ് എൻഎംബിഎ കുറച്ചിരുന്നു. ഇതോടെ രജിസ്ട്രേഷൻ 150 ഡോളർ ആയി കുറഞ്ഞിരുന്നു.2015-16 കാലയളവിലും ഇതേ നിരക്കിലുള്ള ഫീസ് ഈടാക്കുന്നത് നഴ്സുമാർക്കും മി
മെൽബൺ: നഴ്സുമാരുടേയും മിഡ്വൈഫുമാർക്കുമായി നാഷണൽ രജിസ്ട്രേഷൻ ഫീസിൽ വരുത്തിയ കുറവ് 2015 16 കാലയളവിലും തുടരുമെന്ന് നഴ്സിങ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയ അറിയിച്ചു. കഴിഞ്ഞ വർഷം 10 ഡോളർ ഫീസ് എൻഎംബിഎ കുറച്ചിരുന്നു. ഇതോടെ രജിസ്ട്രേഷൻ 150 ഡോളർ ആയി കുറഞ്ഞിരുന്നു.
2015-16 കാലയളവിലും ഇതേ നിരക്കിലുള്ള ഫീസ് ഈടാക്കുന്നത് നഴ്സുമാർക്കും മിഡ് വൈഫുമാർക്കും ഗുണം ചെയ്യും. 2016 മെയ് 31 ആണ് അടുത്ത വർഷത്തെ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ട അവസാന തിയതി.
പബ്ലിക്കിനെ സംരക്ഷിക്കുകയും സുരക്ഷിത നിയമം നടപ്പാക്കുകയും ചെയ്യുന്ന എൻഎംബിഎ താങ്ങാവുന്ന വിധത്തിലുള്ള ഫീസാണ് ഈടാക്കുകയെന്ന് സംഘടനയുടെ ചെയർമാൻ ഡോ. ലൈനറ്റ് കുസാക്ക് വ്യക്തമാക്കി. അതേസമയം നഴ്സിങ്, മിഡ് വൈഫറി എന്നിങ്ങനെ രണ്ടു തരത്തിലുള്ള രജിസ്ട്രേഷൻ ഉള്ളവർ ഒരു രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മതിയെന്നും എൻഎംബിഎ നിഷ്ക്കർഷിക്കുന്നുണ്ട്.
ന്യൂസൗത്ത് വെയ്ൽസിൽ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും പ്രാക്ടീസ് ചെയ്യണമെങ്കിൽ 150 ഡോളറാണ് ഫീസ് അടയ്ക്കേണ്ടത്. നഴ്സുമാരുടേയും മിഡ് വൈഫുമാരുടേയും ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ എൻഎംബിഎ വെബ്സൈറ്റിൽ ലഭ്യമാകും.
For registration enquiries: 1300 419 495 (within Australia) +61 3 9275 9009 (overseas callers)
For media enquiries: (03) 8708 9200