മെൽബൺ: നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും അവരുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തിയതി മെയ്‌ 31 വരെയാണെന്ന് നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ തുറന്നിട്ടിരിക്കുന്നത്. രാജ്യത്തുള്ള 370,000 നഴ്‌സുമാരും മിഡ് വൈഫുമാരും അവരുടെ ജനറൽ അല്ലെങ്കിൽ നോൺ പ്രാക്ടീസിങ് രജിസ്‌ട്രേഷൻ മെയ്‌ 31നകം നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയയിൽ പുതുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം 97.5 ശതമാനം നഴ്സുമാരും മിഡ് വൈഫുമാരും തങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ പുതുക്കിയിരുന്നു. 2016ലെ റിന്യൂവൽ കാംപയിനിനായി ഇമെയിലും ഹാർഡ് കോപ്പി റിമൈൻഡറും അയച്ചിട്ടുണ്ടെന്നാണ് എൻഎംബിഎ ചെയർമാനായ ഡോ. ലൈനെറ്റ് ആർഎൻ പറയുന്നത്. റിന്യൂവൽ കാംപയിൻ പുതിയ ലേ ഔട്ട്, പുതിയ സഹായകമായ ലിങ്കുകൾ തുടങ്ങിയവ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റിന്യൂവലിനെക്കുറിച്ചുള്ള വിവരങ്ങളാണീ ലിങ്കുകളിലുള്ളത്. നഴ്സുമാർക്കും മിഡ് വൈഫുമാർക്കുമുള്ള ഏറ്റവും അടുത്ത് റീലീസ് ചെയ്ത വീഡിയോയും ഇതിലുണ്ട്. ഓൺലൈൻ റിന്യൂവൽ ആക്സസ് ചെയ്യുന്നതിനുള്ള ഒരു വൺ-സ്റ്റോപ്പ് ഷോപ്പാണ് ന്യൂ-ലുക്ക് ഇമെയിൽ റിന്യൂവൽ റിമൈൻഡറുകൾ. തങ്ങളുടെ രജിസ്ട്രേഷന്റെ റിന്യൂവലിനെക്കുറിച്ച് നഴ്സുമാരും മിഡ് വൈഫുമാരും അറിയേണ്ടുന്ന എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും റിമൈൻഡറിലുണ്ട്. അല്ലെങ്കിൽ ഈ വിവരങ്ങളെല്ലാം വെറുമൊരു ക്ലിക്കിൽ ലഭിക്കുമെന്ന് ചുരുക്കം. ന്യൂ-ലുക്ക് റിമൈൻഡേർസിനെക്കുറിച്ചുള്ള ഫീഡ് ബാക്ക് nmbafeedback@ahpra.gov.au.എന്ന മെയിലിൽ അയക്കാവുന്നതാണ്.

രജിസ്റ്റേർഡ് നഴ്‌സുമാർക്കും എൻ റോൾഡ് നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും നഴ്‌സ് പ്രാക്ടീഷ്‌ണേഴ്‌സിനും അവരുടെ രജിസ്‌ട്രേഷൻ പുതുക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റഗുലേഷൻ ഏജൻസി(AHPRA)യിൽ നിന്നു ലഭിക്കും. രജിസ്‌ട്രേഷൻ പുതുക്കൽ ഓർമിപ്പിച്ചുകൊണ്ട് എൻഎംബിഎയ്ക്കു വേണ്ടി എച്ച്പിആർഎ അയയ്ക്കുന്ന നിരവധി ഇ-മെയിലുകളുടേയും ഹാർഡ് കോപ്പി റിമൈൻഡറുകളുടേയും തുടക്കം മാത്രമാണീ ഇ-മെയിൽ. ഇതുവരെയായിട്ടും നിങ്ങൾക്ക് ഇത്തരത്തിൽ റിമൈൻഡറുകൾ ലഭിച്ചിട്ടില്ലെങ്കിൽ എഎച്ച്പിആർഎയിലുള്ള നിങ്ങളുടെ കോൺടാക്ട് വിവരങ്ങൾ അപ്ടുഡേറ്റ് ചെയ്യാനായി പരിശോധിക്കേണ്ടതാണ്.

ഇതിനായി എഎച്ച്പിആർ അല്ലെങ്കിൽ എൻഎംബിഎയുടെ ഹോം പേജുകളിലുള്ള ലോഗിൻ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.തുടർന്ന് നിങ്ങളുടെ യൂസർ ഐഡിയും പാസ് വേഡും എന്റർ ചെയ്യേണ്ടതാണ്. തുടർന്ന് നിങ്ങൾക്ക് സുരക്ഷിമായി പോർട്ടൽ ആക്സസ് ചെയ്യാനും കോൺടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്. നിങ്ങൾ ഇപ്രകാരം മെയ് 31നുള്ളിലോ തുടർന്നുള്ള ഒരു മാസത്തിനുള്ളിലോ രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ നിങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്നതാണ്.തൽഫലമായി നാഷണൽ രജിസ്ട്രർ ഓഫ് നഴ്സസ് ആൻ്ഡ് മിഡ് വൈഫ്സിൽ നിന്നും നിങ്ങളുടെ പേര് നീക്കം ചെയ്യുകയും ചെയ്യും. പ ിന്നീട് രജിസ്ട്രേഷനായി ഒരു പുതിയ അപേക്ഷ സമർപ്പിച്ചതിന് ശേഷം മാത്രമേ നിങ്ങൾക്കിവിടെ പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയുള്ളൂ.