- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിയനുകളുടെ പ്രതിഷേധം ഫലം കണ്ടു; നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോ തന്നെയാക്കി നിലനിർത്തി
ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയാക്കി തന്നെ നിലനിർത്താൻ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് തീരുമാനിച്ചു. നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയിൽ നിന്ന് 150 യൂറോയാക്കി വർധിപ്പിച്ച നടപടിക്കെതിരേ ശക്തമായി പ്രതികരിച്ചതിന് അവസാനം ഫലം കണ്ട സന്തോഷത്തിലാണ് യൂണിയനുകൾ. നഴ്‌സുമാരുടെ വിവിധ സംഘടനകളായ ഐഎൻഎംഒ, എസ്‌ഐപിടിയു, സൈക്
ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയാക്കി തന്നെ നിലനിർത്താൻ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് തീരുമാനിച്ചു. നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയിൽ നിന്ന് 150 യൂറോയാക്കി വർധിപ്പിച്ച നടപടിക്കെതിരേ ശക്തമായി പ്രതികരിച്ചതിന് അവസാനം ഫലം കണ്ട സന്തോഷത്തിലാണ് യൂണിയനുകൾ.
നഴ്‌സുമാരുടെ വിവിധ സംഘടനകളായ ഐഎൻഎംഒ, എസ്‌ഐപിടിയു, സൈക്കാട്രിക് നഴ്‌സസ് അസോസിയേഷൻ തുടങ്ങിയവ നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിച്ചതിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പഴയ നിരക്കായ 100 യൂറോ തന്നെ അടച്ചാൽ മതിയെന്ന് നഴ്‌സുമാരോട് യൂണിയനുകൾ ആഹ്വാനം ചെയ്തിരുന്നെവെങ്കിലും രാജ്യത്തെ പകുതിയിലേറെ നഴ്‌സുമാരും മിഡ് വൈഫുമാരും 150 യൂറോ എന്ന ഫീസ് അടച്ചിരുന്നു.
അതേസമയം എൻഎംബിഐ എന്നത് സെൽഫ് ഫണ്ടിങ് ഓർഗനൈസേഷൻ ആണെന്നും വരുമാനത്തിന് മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്താതിനാലാണ് നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിച്ചതെന്നുമാണ് നഴ്‌സിങ് ബോർഡ് നൽകുന്ന വിശദീകരണം. യൂണിയനുകളുടെ പ്രതിഷേധം ഏറെക്കാലമായി നിലനിൽക്കുന്നതിനാൽ ഇതുസംബന്ധിച്ച് ഇന്നലെ ചേർന്ന മീറ്റിംഗിലാണ് ഫീസ് പഴയ നിരക്കിൽ തുടരാൻ തീരുമാനമായത്.
കഴിഞ്ഞ വർഷവും നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസിൽ 12 ശതമാനം വർധന നഴ്‌സിങ് ബോർഡ് ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ജനുവരി ഒന്നു മുതൽ 150 യൂറോയാക്കി ഫീസ് വർധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. അതിനിടെ രജിസ്‌ട്രേഷൻ പുതുക്കാത്ത നഴ്‌സുമാർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി എൻഎംബിഐ നോട്ടീസ് പുറപ്പെടുവിച്ചതും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. നഴ്‌സുമാരെ ഭീഷണിപ്പെടുത്തി രജിസ്‌ട്രേഷൻ ഫീസ് അടപ്പിക്കാൻ ബോർഡ് ശ്രമിക്കുകയാണെന്നാണ് യൂണിയനുകൾ ആരോപിച്ചത്.