ഡബ്ലിൻ: ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമയി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് അതിന്റെ പുതിയ വെബ് സൈറ്റ് ആരംഭിച്ചു. രജിസ്റ്റേർഡ് നഴ്‌സസ്, രജിസ്റ്റേർഡ് മിഡ് വൈഫ്‌സ്, അപേക്ഷകർ, നഴ്‌സിങ് ആൻഡ് മിഡ് വൈഫറി വിദ്യാർത്ഥികൾ തുടങ്ങിയവരെ ലക്ഷ്യം വച്ചുകൊണ്ടാണ് എൻഎംബിഐ പുതിയ വെബ്‌സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. നഴ്‌സിങ് ബോർഡുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇനി വെബ് സൈറ്റുവഴി പരിഹരിക്കപ്പെടും എന്ന ശുഭാപ്തി വിശ്വാസമാണുള്ളത്. എൻഎംബിഐയുടെ വെബ് സൈറ്റിൽ മൈ അക്കൗണ്ട് സെക്ഷൻ വഴി ലോഗിൻ ചെയ്യാൻ സാധിക്കും.

വാർഷിക റിട്ടെൻഷൻ ഫീസ്, മറ്റു ഫീസുകൾ ഓൺലൈൻ വഴി അടയ്ക്കുന്നതിനും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുന്നതിനും എൻഎംബിഐ ഫോമുകൾ ഡൗൺ ലോഡ് ചെയ്യുന്നതിനും നഴ്‌സസ്, മിഡ് വൈഫ്‌സ് രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോമുകൾ ലഭ്യമാകുന്നതിനും (വിദേശ അപേക്ഷകർക്ക് മാത്രം) എൻഎംബിഐ രജിസ്‌ട്രേഷൻ സംവിധാനത്തിൽ വ്യക്തിഗത വിവരങ്ങൾ അറിയുന്നതിനും മറ്റും പുതിയ വെബ് സൈറ്റിലൂടെ സാധ്യമാകും.

എൻഎംബിഎ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണിത്. രജിസ്‌ട്രേഷൻ സമ്പ്രദായത്തിലൂടെ എൻഎംബിഐയുടെ നിലവിലെ വെബ്‌സൈറ്റിലുള്ള 40ലധികം ഫോമുകൾ പുനഃപരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും, സമഗ്രമായ പുനഃപരിശോധനയ്ക്കും പിഴവുകൾ തിരുത്തുന്നതിനും സാധിക്കും. എൻഎംബിഐയുടെ മാനദണ്ഡങ്ങളും നിർദേശങ്ങളും സൈറ്റിലെ http://www.nmbi.ie/Standards-Guidance എന്ന ലിങ്കിൽ ലഭ്യമാകും. ഇതിന് പുറമെ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ഹെൽപ് സെന്ററും ( http://www.nmbi.ie/Help-Cetnre) എഫ്എക്യൂവും (FAQs) വെബ്‌സൈറ്റിൽ വികസിപ്പിച്ചിട്ടുണ്ട്.

65,000ത്തോളം നഴ്‌സുമാരും മിഡ്‌വൈവ്‌സും നിലവിൽ അയർലൻഡിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് എൻഎംബിഐയുടെ കണക്ക്. ഇവരുടെ വിവരങ്ങളും http://www.nmbi.ie/Check-the-Register ഈ ലിങ്കിൽ ലഭ്യമാകും.

എൻഎംബിഐയുടെ രജിസ്‌ട്രേഷൻ പ്രവർത്തനളും പുതുക്കിയിട്ടുണ്ട്. ഇപ്പോൾ അഞ്ച് ഘട്ടങ്ങളാണ് രജിസ്റ്റർ ചെയ്യുന്നതിനുള്ളത്. ഓവർസീസ് അപേക്ഷകർക്ക് പുതിയൊരു ഗൈഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻഎംബിഐയിലെ ട്രെയിൻഡ് ഔട്ട്‌സൈഡ് അയർലൻഡ് സെക്ഷനിൽ നിന്ന് (http://www.nmbi.ie/Registration/Trained-outside-Ire-land) ഓവർസീസ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ലഭ്യമാകും. അയർലണ്ടിൽ പഠിച്ച് പരിശീലനം ലഭിച്ചതിനു ശേഷം വിദേശത്തു പോയി ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് വേണ്ട മാർഗ നിർദേശങ്ങളും നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും എതിരേയുള്ള പരാതികൾ അന്വേഷിക്കുന്നതിനുള്ള കംപ്ലെയിന്റ് സെക്ഷനും പുതിയ വെബ് സൈറ്റിൽ രൂപകല്പന ചെയ്തിട്ടുണ്ട്.

വെബ് സൈറ്റ് മൊബൈലിലും ടാബ്ലറ്റുകളിലും ലാപ്‌ടോപ്പുകളിലും ലഭ്യമാകുന്ന വിധത്തിലാണ് സൈറ്റിന് രൂപം നൽകിയിട്ടുള്ളത്.