രിത്രപരമായ ഒരു തീരുമാനത്തിലൂടെ യുകെയിലേക്ക് വീണ്ടും നഴ്സുമാർക്ക് ജോലി തേടി പോകാൻ ബ്രിട്ടൺ അവസരം ഒരുക്കിയിരിക്കുകയാണ്. കൺസർവേറ്റീവ് സർക്കാർ അധികാരമേറ്റ നാൾ മുതൽ നടന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി ഉണ്ടായ നിയന്ത്രണങ്ങൾക്കൊടുവിൽ യുകെയിലെ ആരോഗ്യ സംവിധാനം തന്നെ തകരാറിലാകുമെന്ന് ഉറപ്പായപ്പോൾ ആണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇവയൊക്കെ നവംബർ ഒന്നു മുതൽ നടപ്പിലാവുകയും ചെയ്യും. പ്രധാനമായും മൂന്നു ഇളവുകൾ ആയിരുന്നു എൻഎംസി പ്രഖ്യാപിച്ചത്. ഐഇഎൽടിഎസിനൊപ്പം ഒഇടി കൂടി പരിഗണിക്കും. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജോലി ചെയ്താലും ഇംഗ്ലീഷിൽ നഴ്സിങ് പഠിച്ചാലും ഐഇഎൽടിസ് വേണ്ട എന്നിവയായിരുന്നു ഇവ.

ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ മുതൽ നിരവധി പേർ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ഈ ഒഇടി എന്നാണ്? ഈ ഒഇടി ഐഇഎൽടിഎസിനേക്കാൾ എളുപ്പമാണോ? ഇതു പഠിച്ചാൽ വേറെ എന്തെങ്കിലും ഗുണം ഉണ്ടോ, യുകെയിൽ ജോലി ചെയ്യാൻ ഒഇടി മാത്രം മതിയോ, കേരളത്തിൽ ടെസ്റ്റ് എഴുതാൻ പറ്റുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആണ് ഉയരുന്നത്. അവയോരോന്നിനെക്കുറിച്ചും വിശദമായി തന്നെ ബ്രിട്ടീഷ് മലയാളി വരും ദിവസങ്ങളിൽ എഴുതുന്നതാണ്. എന്താണ് ഒഇടി എന്നും അതിന്റെ പ്രത്യേകതകളും മാത്രമാണ് ഇന്നത്തെ വാർത്തയിലൂടെ വിശദമാക്കാൻ ശ്രമിക്കുന്നത്.

എന്താണ് ഈ ഒഇടി?
ഇംഗ്ലീഷ് സംസാരിക്കുന്ന മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തിലേക്ക് വിദേശികളെ എത്തിക്കാനായി ചില ടെസ്റ്റുകൾ നടത്തുന്നുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായവ ബ്രിട്ടൺ നടത്തുന്ന ഐഇഎൽടിഎസും അമേരിക്കയുടെ ടോഫിലുമാണ്. ഓസ്ട്രേലിയ നടത്തുന്ന പിറ്റിഇ എന്ന ടെസ്റ്റും ശ്രദ്ധേയമാണ്. ഇവ മൂന്നും മൂന്നിടങ്ങളിലും സാധാരണ ഗതിയിൽ അംഗീകരിക്കപ്പെടാറുമുണ്ട്. ബ്രിട്ടീഷ് കൗൺസിൽ നേരിട്ട് നടത്തുന്ന ഐഇഎൽടിസ് ആണ് ഏറ്റവും അംഗീകരിക്കപ്പെട്ട കോഴ്സ്. ഈ കോഴ്സിൽ 7 ബാൻഡ് വീതം നാലു മൊഡ്യൂളുകൾക്കും ലോകത്തെവിടെയും ഏതു പരീക്ഷകൾക്കുമുള്ള ഇംഗ്ലീഷ് ഭാഷ യോഗ്യത ആവും.

ഓസ്ട്രേലിയ ആരോഗ്യ മേഖലയെ പഠനത്തിനും ജോലിക്കും വേണ്ടി 1980ൽ തുടങ്ങിയ കോഴ്സാണ് ഒഇടി അഥവാ ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ലാഗ്വോജ് ടെസ്റ്റ്. ഈ കോഴ്സിൽ ഇംഗ്ലീഷിനൊപ്പം തന്നെ ആരോഗ്യമേഖലയിൽ 12 വിവിധ ശാഖകളിലെ അറിവ് കൂടി പരീക്ഷിക്കുന്നു. ഈ ഓരോ മേഖലകൾക്കും വേറെ വേറെയാണ് സിലബസ്. ബ്രിട്ടണിൽ നഴ്സായി ജോലി ചെയ്യാനുള്ള യോഗ്യതയായി ഒഇടി കൂടി അംഗീകരിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട മാറ്റം. ഇതുവരെ ഐഇഎൽടിസ് മാത്രം ആയിരുന്നു അതിനുള്ള യോഗ്യത.

ഒഇടി ഐഇഎൽടിഎസിനേക്കാൾ എളുപ്പമാണോ?
ഒഇടി കൂടി ഏർപ്പെടുത്തി എന്ന് ഇന്നലെ പ്രഖ്യാപിച്ചതോടെ പലരും ഷെയർ ചെയ്യുന്നത് ഒഇടി വളരെ എളുപ്പമാണ് എന്ന രീതിയിലാണ്. വാസാതവത്തിൽ ഒഇടി ബി ബാൻഡ് എന്നത് ഐഇഎൽടിസ് 7 നേടുന്നത് തുല്ല്യമാണ്. അതുകൊണ്ട് തന്നെ പരീക്ഷയും ഏതാണ്ട് തുല്ല്യമായിരിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒഇടി എളുപ്പമാണ് എന്ന പ്രചാരണത്തിന് പ്രസക്തിയില്ല.

കുറഞ്ഞത് രണ്ട് വർഷം എങ്കിലും നഴ്സിങ് മേഖലയിൽ പ്രവർത്തി പരിചയം ഇല്ലാതായവർക്ക് ഒഇടി പാസ്സാകാൻ പാടാണ്. അതേ സമയം ഐഇഎൽടിഎസ് ആർക്കും പാസ്സാകാം. കൂടുതൽ തൊഴിൽ പരിചയം ഉള്ളവർക്ക് പരീക്ഷ പാസ്സാകാനുള്ള സാധ്യത കൂടുതൽ ആണ്. പ്രത്യേകിച്ച് നല്ല ആശുപത്രിയിൽ ജോലി ചെയ്യുന്നവർക്ക്. ആശുപത്രിയിൽ കൃത്യമായ നിയന്ത്രണങ്ങൾ ഒന്നുമില്ലെങ്കിൽ അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്നതാണ് സത്യം.

എങ്ങനെയാണ് ഈ ടെസ്റ്റ് നടത്തുന്നത്?
ഡെന്റിസ്ട്രി, ഡയറ്റിക്സ്, മെഡിസിന്, നഴ്സിങ്, ഒക്കുപ്പേഷണൽ തെറാപ്പി, ഒപ്ടോമെസ്ട്രി, ഫാർമസി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോഗ്രാഫി, സ്പീച്ച് പതോളജി, വെറ്റിനറി സയന്സ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് ഒഇടിയിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാവുന്നത്. അതിൽ എൻഎംസി മാത്രമാണ് ഇപ്പോൾ ഒഇടി അംഗീകരിച്ചത് എന്നതുകൊണ്ട് നഴ്സായി ജോലി ചെയ്യാൻ യുകെയിൽ എത്തുന്നവർക്ക് മാത്രമേ ഇതു ബാധകമാകൂ.

നാല് സബ് ടെസ്റ്റുകളാണ് ഒഇടിയിൽ ഉള്ളത്. 50 മിനിട്ട് നീണ്ടു നിൽക്കുന്ന ലിസണിങ്, 60 മിനിട്ടിന്റെ റീഡിങ്, 45 മിനിട്ടിന്റെ റൈറ്റിങ്, 20 മിനിട്ടോളം ദൈർഘ്യം വരുന്ന സ്പീക്കിങ് എന്നിവ. ലിസണിങ് ടെസ്റ്റിന് രണ്ടു പാർട്ടുകൾ ഉണ്ട്. പാർട്ട് എയിൽ ഹെൽത്ത് പ്രഫഷണലും പേഷ്യന്റും തമ്മിൽ നടക്കുന്ന റെക്കോർഡ് ചെയ്ത സംഭാഷണം കേട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കണം. പാർട്ട് ബിയിൽ ആരോഗ്യ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഹെൽത്ത് പ്രഫഷണൽ നൽകുന്ന ലഘു വിശദീകരണത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഓരോ റെക്കോർഡും ഒരിക്കൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. കേൾക്കുന്നതിനിടയിൽ തന്നെ ഉത്തരം എഴുതണം.

റീഡിങ് ടെസ്റ്റിലെ പാർട്ട് എ 15 മിനിട്ട് നീണ്ടു നിൽക്കുന്നതാണ്. പരീക്ഷാർത്ഥികൾ മൂന്നോ നാലോ ഷോർട്ട് ടെക്സ്റ്റുകൾ വായിച്ചതിനുശേഷം അവയുടെ സമ്മറിയായി നൽകിയിരിക്കുന്ന പാരഗ്രാഫിൽ വിട്ടു പോയിരിക്കുന്നവ വാക്കുകൾ ചേർത്ത് എഴുതണം. 2535 ഗ്യാപ്പുകൾ അനുയോജ്യമായ വാക്കുകൾ ഉപയോഗിച്ച് പൂരിപ്പിക്കണം. സമയ ബന്ധിതമായി കാര്യങ്ങൾ വായിച്ച് മനസിലാക്കാനുള്ള കഴിവു തെളിയിക്കാനാണിത്. പാർട്ട് ബിക്ക് 45 മിനിട്ട് സമയമുണ്ട്. ഈ ടെസ്റ്റിൽ ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട 600മുതൽ 800 വരെ വാക്കുകൾ ഉള്ള പാസേജ് വായിച്ചതിനു ശേഷം 16 മുതൽ 20 വരെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.

45 മിനിട്ടാണ് റൈറ്റിങ് ടെസ്റ്റിന് ഉള്ളത്. തികച്ചും പ്രഫഷനുമായി ബന്ധപ്പെട്ട ടെസ്റ്റാണിത്. പരീക്ഷാർത്ഥികൾ ഒരു റഫറൽ ലെറ്റർ തയ്യാറാക്കാനാണ് ആവശ്യപ്പെടുക. പ്രഫഷന്റെ വ്യത്യാസമനുസരിച്ച് റഫറലിനു പുറമേ ട്രാൻസ്ഫർ അല്ലെങ്കില് ഡിസ്ചാർജ് ലെറ്റർ, പേഷ്യന്റ്, കെയറർ അഡ് വൈസ് ലെറ്റർ എന്നിവയും തയ്യാറാക്കാൻ ആവശ്യപ്പെടാറുണ്ട്. ലെറ്ററിൽ ഉൾപ്പെടുത്താനുള്ള കേസ് നോട്ടുകൾ നൽകും. ഗ്രാമറും ശരിയായ വാക്കുകളുടെ ഉപയോഗവും കോംബ്രിഹെൻഷനും എഴുതുന്ന ലേഔട്ടും അനുസരിച്ച് ഗ്രേഡിങ് ലഭിക്കും.

സ്പീക്കിങ് ടെസ്റ്റിൽ ഇന്റർവ്യൂവറുമായി വണ് ടു വൺ സംഭാഷണവും റോള് പ്ലേയും ഉണ്ടാവും. പരീക്ഷാർത്ഥിയുടെ പ്രഫഷണൽ ബാക്ക്ഗ്രൗണ്ട് സംബന്ധമായ ഒരു വാം അപ്പ് ഇന്റർവ്യൂ ആണ് ആദ്യം നടക്കുക. അതിനു ശേഷം രണ്ട് റോൾ പ്ലേ ഉണ്ടാവും. ഇതിന് തയ്യാറാകാൻ 23 മിനിട്ട് ലഭിക്കും. റോൾ പ്ലേ അഞ്ചു മിനിട്ടോളം നീണ്ടു നിൽക്കും. പരീക്ഷാർത്ഥി ഇതിൽ തങ്ങളുടെ പ്രഫഷണൽ റോൾ കൈകാര്യം ചെയ്യണം. ഔഇടിയുടെ നാല് ടെസ്റ്റുകളും എ മുതൽ ഇ വരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലിസണിംഗിനും റീഡിംഗിനും ഗ്രേഡുമായി ബന്ധപ്പെടുത്തുന്ന ഒരു നിശ്ചിത സ്‌കോര് സെറ്റ് ചെയ്തിട്ടില്ല. റൈറ്റിംഗിലും റീഡിംഗിലും രണ്ടു ഇന്ഡിപെഡന്റ് അസ്സസ്സർമാർ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കല് അനാലിസിസ് വഴിയാണ് ഗ്രേഡ് കണ്ടെത്തുക.

ഇവിടെയൊക്കെയാണ് ടെസ്റ്റ് എഴുതാൻ പറ്റുക
ഓസ്ട്രേലിയയിലാണ് ഒഇടിക്ക് ഏറ്റവും കൂടുതൽ സെന്ററുകൾ ഉള്ളത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ടെസ്റ്റ് സെന്ററുകൾ ഉണ്ട്. കേരളത്തിൽ കൊച്ചിയിലാണുള്ളത്. ഇന്ത്യയിൽ അഹമ്മദാബാദ്, അമൃത്സർ, ചണ്ഢീഗഢ്, ഹൈദരാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ന്യൂഡൽഹി, കൊച്ചി എന്നിവിടങ്ങളിലാണ് സെന്ററുകൾ ഉള്ളത്.
കൊച്ചി പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം
Planet Edu Exams Pvt Ltd, 7th Floor, Bab Towers, Near Hotel Harbour, View Opp: Cochin Shipyard Atlantis, M G Road, Kochi 682 015

പിന്നെന്തിനാണ് ബ്രിട്ടൺ വാതിൽ തുറന്നു എന്നു പറയുന്നത്?
വാസ്തവത്തിൽ ഒഇടി അല്ല മലയാളികളെ ആശ്രയിക്കുന്നത്. ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായി പഠിച്ച കോഴ്സുകൾക്ക് ഐഇഎൽടിഎസ് വേണ്ട എന്നതാണ് അതിന്റെ പ്രധാന ആകർഷണം. അതേക്കുറിച്ച് വിശദമായ റിപ്പോർട്ട് നാളെ വായിക്കാം.

എൻഎച്ച്എസ് ആശുപത്രികൾ അടക്കമുള്ള അനേകം യുകെ സ്ഥാപനങ്ങൾക്ക് നഴ്സുമാരെ നൽകാൻ അനുമതിയുള്ള നിയമപരമായി അവകാശമുള്ള വൊസ്റ്റെക്ക് എന്ന സ്ഥാപനത്തിന്റെ നമ്പരും ഇമെയിലും ഞങ്ങൾ ഇവിടെ നൽകുകയാണ്. ഇവർക്ക് ഈ വിഷയത്തിൽ ആഴത്തിൽ അറിവുള്ളതിനാൽ നിങ്ങളുടെ സമയങ്ങളും സാധ്യതകളും ഇവർക്കെഴുതി ചോദിച്ചാൽ അറിയാവുന്നതാണ്. നിങ്ങളുടെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് സഹിതം അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
info@vostek.co.uk, joyas.john@vostek.co.uk Or call 00442072339944, 00442078289944, 00447811436394, 00447830819151