- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എൻഎംസി റോയൽ ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു
കൊച്ചി: അബുദാബിയിലെ ഖലീഫസിറ്റിയിൽ 200 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ നൂതന സൗകര്യങ്ങളോടെ പണി തീർത്ത എൻഎംസി റോയൽ ഹോസ്പിറ്റൽ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്ക് നഹായൻ മബാരക് അൽ നഹായൻ ഉദ്ഘാടനം ചെയ്തു. 75000 ചതുരശ്ര മീറ്ററിൽ 500 കിടക്കകളുടെ കപ്പാസിറ്റിയുള്ള ഹോസ്പിറ്റൽ യുഎഇയിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിപ്പമുള്ളതാണ്. ലോക നിലവാരമുള്ള അത്യാധുനിക എമർജൻസി ക്രിട്ടിക്കൽ ഹൃദയ സംരക്ഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അബുദാബി വിഷൻ 2030 പദ്ധതി പ്രകാരം അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലും ഹെൽത്ത് അഥോറിട്ടിയും നൽകിയ ഭൂമിയിൽ ആദ്യമായി സ്ഥാപിതമായ ഹോസ്പിറ്റലാണ് എൻഎംസി റോയൽ ഹോസ്പിറ്റൽ. ഇതിന് മുൻ കൈയെടുത്ത് പ്രവർത്തിച്ച എൻഎംസി ഹെൽത്ത് കെയറിന്റെ വൈസ് ചെയർമാനും സിഇഒയുമായ ഡോ. ബി.ആർ. ഷെട്ടിയെ മന്ത്രി ഷെയ്ക് നഹയാൻ അഭിനന്ദിച്ചു. 8000 ജീവനക്കാരും ആയിരത്തിലേറെ ഡോക്ടർമാരും അടങ്ങുന്ന എൻഎംസി ഹെൽത്ത് കെയറിന്റെ പരിചയ സമ്പത്തും പിൻബലവും പുതിയ പ്രോജക്ടിന്് മുതൽക്കൂട്ടായി തീർന്നതായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമകൂടിയായ ഡോ. ബി.ആർ.ഷെട്ടി പറഞ്
കൊച്ചി: അബുദാബിയിലെ ഖലീഫസിറ്റിയിൽ 200 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ നൂതന സൗകര്യങ്ങളോടെ പണി തീർത്ത എൻഎംസി റോയൽ ഹോസ്പിറ്റൽ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്ക് നഹായൻ മബാരക് അൽ നഹായൻ ഉദ്ഘാടനം ചെയ്തു. 75000 ചതുരശ്ര മീറ്ററിൽ 500 കിടക്കകളുടെ കപ്പാസിറ്റിയുള്ള ഹോസ്പിറ്റൽ യുഎഇയിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിപ്പമുള്ളതാണ്. ലോക നിലവാരമുള്ള അത്യാധുനിക എമർജൻസി ക്രിട്ടിക്കൽ ഹൃദയ സംരക്ഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അബുദാബി വിഷൻ 2030 പദ്ധതി പ്രകാരം അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലും ഹെൽത്ത് അഥോറിട്ടിയും നൽകിയ ഭൂമിയിൽ ആദ്യമായി സ്ഥാപിതമായ ഹോസ്പിറ്റലാണ് എൻഎംസി റോയൽ ഹോസ്പിറ്റൽ. ഇതിന് മുൻ കൈയെടുത്ത് പ്രവർത്തിച്ച എൻഎംസി ഹെൽത്ത് കെയറിന്റെ വൈസ് ചെയർമാനും സിഇഒയുമായ ഡോ. ബി.ആർ. ഷെട്ടിയെ മന്ത്രി ഷെയ്ക് നഹയാൻ അഭിനന്ദിച്ചു.
8000 ജീവനക്കാരും ആയിരത്തിലേറെ ഡോക്ടർമാരും അടങ്ങുന്ന എൻഎംസി ഹെൽത്ത് കെയറിന്റെ പരിചയ സമ്പത്തും പിൻബലവും പുതിയ പ്രോജക്ടിന്് മുതൽക്കൂട്ടായി തീർന്നതായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമകൂടിയായ ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു.