മെൽബൺ: നോർത്ത്‌സൈഡ് മെൽബൺ മലയാളി ക്ലബിന്റെ (എൻ.എം.സി.സി) 2018-19പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡെന്നി തോമസ് (പ്രസിഡന്റ്),സഞ്ജു ജോൺ (വൈസ് പ്രസിഡന്റ്), റോഷൻ സജു (സെക്രട്ടറി), ഷാജി മാത്യു

(ജൊയിന്റ് സെക്രട്ടറി), സജി ജോസഫ് (ട്രഷറർ), ലിജ ജോഷി, മായ ജോൺസൺ,മെൽവിൻ ഡൊമിനിക്്, ബിൻസി സാലു (ഇവന്റ് കോർഡിനേറ്റേഴ്‌സ്), ക്ലീറ്റസ്ചാക്കൊ,ജിജിറോയ്(സ്‌പോട്‌സ് കോർഡിനേറ്റേഴ്‌സ്), ജോപോൾ (പിക്‌നിക്കോർഡിനേറ്റർ), പ്രിനു ജോൺ (പ്രോജക്ട് ഓഫീസർ), തോമസ്പണിക്കർ (ഓഡിറ്റർ), ജെയ്‌സ്റ്റൊ ജോസഫ്, ജോബി മാത്യു (ഫുഡ് കമ്മിറ്റി),പോൾ സെബാസ്റ്റ്യൻ, ആന്റണി ബിജു, ഗിരീഷ് നായർ (മീഡിയ&അഡ്‌വെർടൈസ്‌മെന്റ്), ഡവീന ഷാജി, എമിലിൻ ജോബി, ആൻ മരിയ സിബി,ലിൻസ് ഡൊമിനിക്, ആൽവിൻ ജോസഫ് (ജാലകം കമ്മിറ്റി), അലൻ ജോസഫ്,കാത്‌റിൻ ക്ലീറ്റസ് എന്നിവരെ യുവജന പ്രതിനിധികളായും തിർഞ്ഞെടുത്തു.

എൻ.എം.സി.സി ആരംഭിച്ചിട്ട് പത്തുവർഷം പൂർത്തിയാകുന്ന ഈപ്രവർത്തന വർഷത്തിൽ പുതുമയാർന്ന വിവിധ പരിപാടികൾക്കാണ് ക്ലബ് തുടക്കംകുറിക്കുന്നത്. ക്ലബിലെ മുതിർന്ന കുട്ടികൾക്കു വേണ്ടി യൂത്ത് ഫോറം ഈ വർഷംആരംഭിക്കും.മെയ് 12 (ശനിയാഴ്ച) സംഘടിപ്പിക്കുന്ന മാതൃദിനാഘോഷത്തിനു ശേഷംഫാമിലി ഡിന്നർ നൈറ്റ്, സ്‌പോട്‌സ് ഡെ, ഫാമിലി ക്യാമ്പ്, കിഡ്‌സ്‌വർക്ക്‌ഷോപ്പ്, ഫാദേഴ്‌സ് ഡെ(ഡാഡിസം) തുടങ്ങിയ വ്യത്യസ്തമായപരിപാടികളാണ് പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി രൂപംനല്കിയിരിക്കുന്നത്.

തിരുവോണ ദിവസമായ ഓഗസ്റ്റ് 25 ന് സംഘടിപ്പിച്ചിരിക്കുന്ന വർണ്ണശബളമായ
ഓണാഘോഷവും പത്താം വാർഷികത്തോടനുബന്ധിച്ച് 2019 ഏപ്രിൽ മാസത്തിൽനടത്തുന്ന മെഗാ ഇവന്റും ഏറ്റവും മനോഹരമാക്കുവാൻ പുതിയ ഭാരവാഹികളുടെനേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.