മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ ഓണാഘോഷം ''NMCC ഓണം പോന്നോണം 2016'' ന് 17 ശനിയാഴ്ച രാവിലെ 9.30ന് എപ്പിങ്ങ് ഗലാഡ കമ്മ്യൂണിറ്റി സെന്ററിൽ തിരി തെളിയും. ക്ലബിലെ കുടുംബാഗങ്ങളെല്ലാവരും ചേർന്ന് ഒരുക്കുന്ന ഓണപൂക്കളത്തോടെ ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെല്ലാവരും ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും.

ക്ലബിന്റെ പ്രസിഡന്റ് മെൽവിൻ ഡൊമിനിക് ഓണസന്ദേശം നല്കും. തുടർന്ന് താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടെയും ചെണ്ടമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി എത്തുന്ന മാവേലിയെ വേദിയിലേക്ക് വരവേല്ക്കും. കേരളത്തിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നുമായി ക്ലബ് അംഗങ്ങൾ വേദി കയ്യടുക്കുന്നതോടെ ഓണത്തിന്റെ ഗ്രഹാതുരത്വം തുളുമ്പുന്ന, മധുരസ്മരണകൾ നിറയുന്ന, വേദിയായി ഗലാഡ കമ്മ്യൂണിറ്റി സെന്റർ മാറും. ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായ, അത്യന്തം വാശിയേറിയ വടംവലി മത്സരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ 10 ടീമുകൾ മാറ്റുരയ്ക്കും. തുടർന്ന് കേരളത്തനിമയോടെ നിരവധി രുചിഭേദങ്ങളുടെ കറികൂട്ടുമായി വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. സ്പോർട്സ് കോർഡിനേറ്റർ ക്ലീറ്റസ് ചാക്കോയുടെ നേതൃത്വത്തിൽ വ്യത്യസ്തമാർന്ന ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പോടെ ഓണാഘോഷത്തിന് തിരശ്ശീല വീഴും.

ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ്, മാക്‌സ് ടീവി, പി എഫ് ജി മണി, ടെക്‌നോ മോട്ടോഴ്‌സ്, ഫർണീച്ചർ സ്റ്റോപ്പ്, ഗോഡ്‌ഫ്രെയ്‌സ് വാക്വം സ്‌പെഷലിസ്റ്റ്, ജെ ആൻഡ് റ്റി സെക്യൂരിറ്റീസ്,സ്‌പൈസ് വെയർഹൗസ്, എംപവർ ടൂട്ടോറിങ്ങ്, ഓസ്‌ഗ്രൊ ഫാം, ബാരി പ്ലാന്റ് ക്രഗിബേൺ, ചണ്ഡിഗഡ് ബ്യൂട്ടി പാർലർ, ഡിജിയോട്രിക്‌സ് ഡിജിറ്റൽ മീഡിയ എന്നിവരാണ് 'NMCC ഓണം പൊന്നോണം 2016' സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഓണാഘോഷത്തിൽ പ ങ്കെടുക്കാനും ക്ലബിൽ മെമ്പർഷിപ്പ് എടുക്കാനും താല്പര്യമുള്ളവർ മെൽവിൻ ഡൊമിനിക് (0412 113 462), ഷാജി മാത്യു (0431 465 175 ) എന്നിവരുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി റോഷൻ സജു അറിയിച്ചു.

അഡ്രസ്: Galada Community Centre,
10B Forum Way Epping