- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവു കാണിക്കാൻ 'ജഡ്ജിയെ മുണ്ടുപൊക്കി കാണിച്ച് ചാക്കോച്ചൻ'; ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ ന്നാ താൻ കേസ് കൊട് ട്രെയ്ലർ പുറത്ത്
തിരുവനന്തപുരം: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയായ ന്നാ താൻ കേസ് കൊട് ട്രെയ്ലർ പുറത്ത്. 123മ്യൂസിക്സ് ആണ് ട്രെയ്ലർ പുറത്തുവിട്ടിരിക്കുന്നത്. രസകരമായി തന്നെയാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരെ വിമർശിക്കുകയും സാധാരണക്കാരുടെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതായാരിക്കും ചിത്രമെന്നാണ് ട്രെയിലറിലെ സൂചനകൾ. ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
1985ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കാരണമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈഗാനം സൈബറിടത്തിൽ വൻ ഹിറ്റാകുകകുയം ചെയ്തു.
ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ആദ്യം ആലപിച്ചത് യേശുദാസ് ആയിരുന്നു. പുനരാവിഷ്കാരം നൽകിയപ്പോൾ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ചാക്കോച്ചൻ ആദ്യമായി കാസർഗോഡ് ഭാഷ പരീക്ഷിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാൻ ശ്രമിക്കുന്നതുമാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമേയം. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകൻ രതീഷും നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.
കനകം കാമിനി കലഹമാണ് രതീഷ് ഒടുവിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം. ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായിക. ബേസിൽ ജോസഫ്, ഉണ്ണി മായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഗാനരചന-വൈശാഖ് സുഗുണൻ, സംഗീതം-ഡോൺ വിൻസെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- അരുൺ സി. തമ്പി, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ, സ്റ്റിൽസ്- സാലു പേയാട്, പരസ്യകല- ഓൾഡ് മോങ്ക്സ്, സൗണ്ട്- വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ- ജോബീസ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.
മറുനാടന് ഡെസ്ക്