തിരുവനന്തപുരം: ന്നാ പോയി ധൈര്യമായി ടിക്കറ്റ് എടുത്തോളാൻ പറയുകയാണ് ന്നാ താൻപോയി കേസ് കൊടുക്ക് എന്ന സിനിമയുടെ ആദ്യ ഷോകണ്ടിറങ്ങിയ പ്രേക്ഷകർ. പുതിയ പഞ്ചവടിവപാലം എന്ന് കെ.ജി ജോർജിന്റെ ക്ലാസ് സിനിമയായ പഞ്ചവടിപാലത്തോട് ഉപമിച്ചും ആരാധകർ. ആൻഡോയിഡ് കുഞ്ഞപ്പൻ,കനകം,കാമിനി,കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് രാമകൃഷ്ണപൊതുവാൾ സംവിധാനം ചെയ്യ്ത ചിത്രമാണ് ന്നാ താൻപോയി കേസ് കൊടുക്ക്.

കുഞ്ചാക്കബോബന്റെ ലുക്കും ,ഡാൻസും ഒക്കെ സിനിമാ ഇറങ്ങുന്നതിന് മുൻപ് തന്നെ ഹിറ്റായിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ സിനിമയ്ക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടു. സിനിമയുടെ പരസ്യത്തിൽ റോഡിൽ കുഴികളുണ്ട് എന്നാലും എത്തണം എന്ന രീതിയിൽ വന്ന പരസ്യം മന്ത്രി റിയാസിനെയും പൊതുമരാമത്ത് വകുപ്പിനേയും കളിയാക്കാണ് അതിനാൽ സിനിമാ ബഹിഷ്‌കാരിക്കണം എന്ന് സിപിഎം സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം നടന്നിരുന്നു.

എന്നാൽ എല്ലാ ആക്രമണത്തെയും തോൽപ്പിച്ച് സിനിമ ശ്രദ്ധ നേടുകയാണ്. ആദ്യ പകുതി കണ്ടിറങ്ങിയവർ സമ്മിശ്രപ്രതികരണമാണ് നടത്തിയത് എങ്കിൽ സിനിമ കഴിഞ്ഞതോടെ മികച്ച സിനിമ എന്നാണ് റിപ്പോർട്ടുകൾ.

സിനിമയക്ക് എതിരേയുള്ള പ്രചാരണങ്ങൾക്ക് നായകനായ കുഞ്ചാക്കോബോബനും പ്രതികരണമായി എത്തിയിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും സിറ്റിയിലും ഗ്രാമപ്രേദേശങ്ങളിലും നല്ല പ്രതികരണമാണ് ആദ്യ ഷോയ്ക്ക് ലഭിച്ചിരിക്കുന്നത്.