- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്കോ മുളയ്ക്കലിന് അഴിയെണ്ണി കഴിയേണ്ടി വരും; ജലന്ധർ ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അംഗീകരിക്കപ്പെട്ടത് മെത്രാൻ പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം; വൈരാഗ്യം മൂലം കുടുക്കിയതെന്ന ഫ്രാങ്കോയുടെ അഭിഭാഷകന്റെ നിലപാട് അംഗീകരിക്കാതെ കോടതി; ഇനി പുറത്തിറങ്ങാൻ ബിഷപ്പിന് മുമ്പിലുള്ളത് ഹൈക്കോടതിയിൽ റിവ്യൂഹർജി നൽകുകയെന്ന മാർഗം; ബലാത്സംഗക്കേസിൽ സഭ പരസ്യപിന്തുണ കൊടുത്തിട്ടും ഫ്രാങ്കോയ്ക്ക് ജയിൽ വാസം വിധിക്കുമ്പോൾ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം പൂർത്തിയാക്കിയിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം തള്ളിയത്. ബിഷപ്പിന് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കന്യാസ്ത്രീക്കെതിരെ ഉയർന്ന പരാതിയിൽ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നൽകുവാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് ജാമ്യം കോടതി തള്ളിയത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വിശദീകരിച്ചു. ബിഷപ്പിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈസ്തവ സഭകൾ. കെസിബിസി അടക്കം ബിഷപ്പ് കുറ്റം ചെയ്തില്ലെന്ന തരത്തിൽ പ്രചരണവും നടത്തി. ഇതൊന്നും കോടതിയെ സ്വാധീനിച്ചില്ല. കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. ഫ്രാങ്കോയെ പ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം പൂർത്തിയാക്കിയിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം തള്ളിയത്.
ബിഷപ്പിന് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കന്യാസ്ത്രീക്കെതിരെ ഉയർന്ന പരാതിയിൽ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നൽകുവാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് ജാമ്യം കോടതി തള്ളിയത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വിശദീകരിച്ചു. ബിഷപ്പിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈസ്തവ സഭകൾ. കെസിബിസി അടക്കം ബിഷപ്പ് കുറ്റം ചെയ്തില്ലെന്ന തരത്തിൽ പ്രചരണവും നടത്തി. ഇതൊന്നും കോടതിയെ സ്വാധീനിച്ചില്ല.
കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷികളെയടക്കം സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾബെഞ്ചാണ് തള്ളിയത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകാം. സുപ്രീംകോടതിയേയും സമീപിക്കാം. എന്നാൽ സുപ്രീംകോടതിയിൽ തൽകാലം പോകേണ്ടതില്ലെന്നാണ് തീരുമാനം. അതുകൊണ്ട് തന്നെ റിവ്യൂ ഹർജി നൽകും. പ്രാഥമദൃഷ്ട്യാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ഇന്നു രാവിലെ കേസ് പരിഗണിക്കുന്നതിനു മുൻപ് പൊലീസ് സീൽ ചെയ്ത കവറിൽ ചില രേഖകൾ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ബിഷപ്പ് സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ള ആളാണെന്നും ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗമതി റിപ്പോർട്ടും കേസ് ഡയറിയും കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ 6 വരെ റിമാൻഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോൾ പാല സബ്ജയിലിലാണുള്ളത്. കേസിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നൽകിയിരുന്ന വൈദികൻ അടക്കമുള്ളവർ മൊഴിമാറ്റിയതും കന്യാസ്ത്രീയെയും ബന്ധുക്കളെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചതും അടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങൾ പുറത്തുവന്നിരുന്നു.
കന്യാസ്ത്രീയുടെ പരാതിക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോഴാണ് അറസ്റ്റെന്നും അതു സാമാന്യനീതിയുടെ ലംഘനമാണെന്നുമായിരുന്നു ബിഷപ്പ് ചൂണ്ടിക്കാട്ടിയത്. പൊതുജന വികാരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ച വിധി സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു.
എത്ര വലിയവനാണെങ്കിലും ആത്മീയതയുടെ പരിവേഷമുണ്ടെങ്കിലും നിയമത്തിനു മുന്നിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വിധിയാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഫാ.അഗസ്റ്റിൻ വട്ടോളി പ്രതികരിച്ചു. നിയമവാഴ്ചയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

