- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഇക്കുറിയും വോട്ടു ചെയ്യാനാകില്ല; ഇ ബാലറ്റ് അനുവദിക്കുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ; 25 ലക്ഷം പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്ത്
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാമെന്ന 25 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി. ഓൺലൈൻ വോട്ടിങ് അനുവദിക്കുന്നതിൽ സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങൾ ഉണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെയാണ് പ്രവാസികളുടെ പ്രതീക്ഷ നഷ്ടമായത്. ഒക്ടോബറിലാണു തദ്ദേശ സ്വയം ഭരണ വാർഡുകളിലേക്കുള്ള
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാമെന്ന 25 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി. ഓൺലൈൻ വോട്ടിങ് അനുവദിക്കുന്നതിൽ സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങൾ ഉണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെയാണ് പ്രവാസികളുടെ പ്രതീക്ഷ നഷ്ടമായത്.
ഒക്ടോബറിലാണു തദ്ദേശ സ്വയം ഭരണ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നത്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ പ്രവാസികൾക്ക് ഇ വോട്ടിങ് അനുവദിക്കാനാകില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓൺലൈൻ വോട്ട് അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. പ്രവാസികൾക്ക് വോട്ടിങ് അവകാശം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞതിനെ തുടർന്നായിരുന്നു നടപടി. പ്രവാസികൾക്ക് ഇ-വോട്ട് ഏർപ്പെടുത്തണമെന്നാണ് സർവ്വ കക്ഷിയോഗത്തിന് ശേഷം മന്ത്രിസഭാ യോഗം ശുപാർശ ചെയ്തത്.
ഓൺലൈൻ വോട്ടിങ് ഇപ്പോൾ നടപ്പിലാക്കുന്നതിനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു യോജിപ്പില്ല. സമയക്കുറവാണ് പ്രധാന കാരണം. ചുരുങ്ങിയ സമയത്തിനുള്ളിൽ വിദേശ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനാകില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
25 ലക്ഷം പ്രവാസികളുണ്ടെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് പതിനായിരത്തിൽ താഴെ വോട്ടർമാരാണ്. താത്പര്യമുള്ളവരുടെ പാസ്‌പോർട്ടിന്റെ വിശദാംശങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നൽകി രജിസ്റ്റർ ചെയ്തശേഷമാണ് സ്വന്തം മണ്ഡലങ്ങളിൽ വോട്ടിങിന് അനുമതി നൽകിയത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിന് ഈ തയ്യാറെടുപ്പുകൾ മതിയാകില്ലെന്നും ഓൺലൈൻ വോട്ടിങിനു വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. വാർഡുകളുടെ വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീളുന്നതും ഓൺലൈൻ വോട്ടിങിന്റെ തുടർ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.