- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിന് ഉപകരണങ്ങൾ കൃത്യസമയത്ത് എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി; വാടകയ്ക്ക് എടുത്ത് നടത്താൻ ശ്രമം: കോടികൾ മുടങ്ങി വാങ്ങിയ ഉപകരണങ്ങൾ വെറുതേയാകും
തിരുവനന്തപുരം: ഇഷ്ടം പോലെ സമയമുണ്ടായിട്ടും ഉപയോഗപ്പെടുത്താതെ ംഘാടക സമിതിയുടെ വീഴ്‌ച്ച വരുത്തിയതോടെ ദേശീയ ഗെയിംസിന് ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത നടത്തേണ്ട സ്ഥിതിയിലായി. ദേശീയ ഗെയിംസ് നടത്തുന്ന തീയതിയിൽ മാറ്റം വരുത്തില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും ദേശീയ കായിക ഫെഡറേഷനുകളുടെയും പ്രതിനിധി സംഘം ഇന്നലെ അറിയിച്ചിരുന്ന
തിരുവനന്തപുരം: ഇഷ്ടം പോലെ സമയമുണ്ടായിട്ടും ഉപയോഗപ്പെടുത്താതെ ംഘാടക സമിതിയുടെ വീഴ്‌ച്ച വരുത്തിയതോടെ ദേശീയ ഗെയിംസിന് ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത നടത്തേണ്ട സ്ഥിതിയിലായി. ദേശീയ ഗെയിംസ് നടത്തുന്ന തീയതിയിൽ മാറ്റം വരുത്തില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും ദേശീയ കായിക ഫെഡറേഷനുകളുടെയും പ്രതിനിധി സംഘം ഇന്നലെ അറിയിച്ചിരുന്നു. ഇതാടെ ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുമെന്ന് ഉറപ്പായി. ഗെയിംസ് സ്‌റ്റേഡിയങ്ങളും വില്ലേജും പരിശോധിച്ച ശേഷം പൂർണ്ണ തൃപ്തിയില്ലെങ്കിലും എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാമെന്ന സംസ്ഥാന സർക്കാറിന്റെ ഉറപ്പിൽ വിശ്വസിക്കുകയായിരുന്നു അധികൃതർ.
അതേസമയം ഗെയിംസിനായി സംഘാടകർ ഓർഡർ നൽകിയ ഉപകരണങ്ങൾ കൃത്യസമയത്ത് എത്തില്ലെന്നത് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 27നകം ഉപകരണങ്ങൾ എത്താത്തപക്ഷം സായിയിൽ നിന്നും മറ്റ് ഫെഡറേഷനുകളിൽ നിന്നും ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ കോടകൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ വെറുതേ ആകുകയും ചെയ്യും.
ചൈനയിലും ദക്ഷിണ കൊറിയിലും ഒളിമ്പിക്‌സ് നടന്നതു പോലെയുള്ള ലോകോത്തര നിലവാരം പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ചില വേദികളുടെ നിർമ്മാണം പൂർത്തിയാവാത്തതിൽ ചിലർ അപാകത ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യാഡിന്റെ മുന്നൊരുക്കങ്ങൾ ഇതിലും കുറവായിരുന്നു. ഒളിമ്പിക്‌സ് നടക്കുന്നതിന് ഒരു വർഷം മുമ്പ് ചൈന സന്ദർശിച്ചപ്പോൾ അവിടെ ഒരു വേദിയിൽ ആകെ ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ അവസാനഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി നന്നായി ഒളിമ്പിക്‌സ് നടത്തിയെന്നും സംഘാടക സമിതി അംഗം മുരുഗൻ പറഞ്ഞു.
മത്സരങ്ങൾ നടക്കേണ്ട വേദികളും കായിക ഉപകരണങ്ങളും സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്. കായിക മത്‌സര വേദികളുടെ സൗകര്യങ്ങൾ പരിശോധിച്ച അതാത് അസോസിയേഷനുകൾ മുന്നൊരുക്കങ്ങളിൽ സംതൃപ്തി അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മെച്ചപ്പെടുത്താനായി ചില മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത ഒളിമ്പിക്‌സിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ലോകത്തര നിലവാരമുള്ള ഉപകരണങ്ങളാണ് ഷൂട്ടിംഗിനായി ഒരുക്കിയിട്ടുള്ളത്. മികച്ച കായിക ഉപകരണങ്ങളാണ് ഓഡർ നൽകിയിരിക്കുന്നത്. യഥാ സമയം അത് എത്തിയില്ലെങ്കിൽ പകരം ഉപകരണങ്ങൾക്കുള്ള മുൻകരുതലും എടുത്തിട്ടുണ്ട്. സൈക്കിളിങ്, ഫുഡ്ബാൾ, ഹോക്കി തുടങ്ങിയ മൽസരങ്ങൾ നടക്കേണ്ട വേദികളുടെ നിർമ്മാണവും പരിശോധിച്ച് ബോദ്ധ്യപ്പെട്ടെന്നും അറിയിച്ചിട്ടുണ്ട്.