- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഗതകുമാരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ഇപ്പോഴുണ്ടായ ആഘാതം ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനവും തകരാറിലാണ്. കോവിഡ് രോഗം ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് ഓക്‌സിജൻ നിലനിർത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story