- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോളറ ഭീഷണിയില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം രംഗത്ത്; വ്യാജപ്രചരണത്തിന് ചെവികൊടുക്കേണ്ടതില്ലെന്ന് അധികൃതർ
മസ്‌ക്കറ്റ്: രാജ്യത്ത് കോളറ ഭീഷണി നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം രംഗത്തെത്തി. കോളറ രോഗം വ്യാപകമാകുന്നുവെന്ന് വ്യാജ പ്രചരണം ഉണ്ടായതിനെ തുടർന്നാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയിരിക്കുന്നത്. കോളറ രോഗം രാജ്യത്ത് വ്യാപകമല്ലെന്നും ഏതെങ്കിലും തരത്തിൽ രോഗം വ്യാപകമാകുന്ന സാഹചര്യം നേരിടാൻ തക്ക മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. ഇക്കാര്യത്തിൽ സുൽത്താനേററിലെ നിവാസികൾ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലാതെ കോളറ മറ്റുള്ളവരിലേക്ക് വ്യാപിക്കില്ലെന്നും ഇതുവരെ ആരിലും കോളറ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യക്തിശുചിത്വത്തിൽ ഏവരും ശ്രദ്ധിക്കണമെന്നും മറ്റേതു രോഗം പോലെ തന്നെ കോളറ പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. വ്യാജപ്രചരണങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും കൃത്യമായ ശ്രോതസിൽ നിന്നുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ മതിയെന്നുമാണ് അധിക
മസ്‌ക്കറ്റ്: രാജ്യത്ത് കോളറ ഭീഷണി നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം രംഗത്തെത്തി. കോളറ രോഗം വ്യാപകമാകുന്നുവെന്ന് വ്യാജ പ്രചരണം ഉണ്ടായതിനെ തുടർന്നാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയിരിക്കുന്നത്.
കോളറ രോഗം രാജ്യത്ത് വ്യാപകമല്ലെന്നും ഏതെങ്കിലും തരത്തിൽ രോഗം വ്യാപകമാകുന്ന സാഹചര്യം നേരിടാൻ തക്ക മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. ഇക്കാര്യത്തിൽ സുൽത്താനേററിലെ നിവാസികൾ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലാതെ കോളറ മറ്റുള്ളവരിലേക്ക് വ്യാപിക്കില്ലെന്നും ഇതുവരെ ആരിലും കോളറ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യക്തിശുചിത്വത്തിൽ ഏവരും ശ്രദ്ധിക്കണമെന്നും മറ്റേതു രോഗം പോലെ തന്നെ കോളറ പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. വ്യാജപ്രചരണങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും കൃത്യമായ ശ്രോതസിൽ നിന്നുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ മതിയെന്നുമാണ് അധികൃതരുടെ നിർദ്ദേശം.