- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കച്ചവട സിനിമയുടെ ഭാഗമാകില്ല; 'ഒറ്റാൽ' നൽകിയത് നിനയ്ക്കാത്ത അംഗീകാരങ്ങൾ; പരീക്ഷണങ്ങൾ തുടരുമെന്നും ജയരാജ്
തിരുവനന്തപുരം: ഇനി കച്ചവട സിനിമയുടെ ഭാഗമാകില്ലെന്നു സംവിധായകൻ ജയരാജ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ ചകോരം ഉൾപ്പെടെ നാലു പ്രധാന പുരസ്‌കാരങ്ങൾ ലഭിച്ച ജയരാജ് പ്രസ്‌ക്ലബിലെ മുഖാമുഖത്തിൽ സംസാരിക്കവെയാണ് തന്റെ തീരുമാനം വെളിപ്പെടുത്തിയത്. ചിന്തിച്ചിട്ടു പോലുമില്ലാത്ത അംഗീകാരങ്ങളാണ് ഒറ്റാലിനു കിട്ടിയത്. ഇതിനോട് വരുംകാല
തിരുവനന്തപുരം: ഇനി കച്ചവട സിനിമയുടെ ഭാഗമാകില്ലെന്നു സംവിധായകൻ ജയരാജ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ ചകോരം ഉൾപ്പെടെ നാലു പ്രധാന പുരസ്‌കാരങ്ങൾ ലഭിച്ച ജയരാജ് പ്രസ്‌ക്ലബിലെ മുഖാമുഖത്തിൽ സംസാരിക്കവെയാണ് തന്റെ തീരുമാനം വെളിപ്പെടുത്തിയത്.
ചിന്തിച്ചിട്ടു പോലുമില്ലാത്ത അംഗീകാരങ്ങളാണ് ഒറ്റാലിനു കിട്ടിയത്. ഇതിനോട് വരുംകാലങ്ങളിൽ നീതി പുലർത്തണം. കച്ചവട സിനിമയുടെ വഴിയേ പോകരുതെന്ന് ഷാജി എൻ. കരുൺ ഉൾപ്പെടെയുള്ളവർ എന്നോടു ഉപദേശിച്ചിരുന്നതാണ്.
എന്നാൽ, ബാലിശമായ തീരുമാനം കൊണ്ടോ, പകത്വ വന്നിട്ടില്ലാത്ത സിനിമ ജീവിതത്തിന്റെ പ്രേരണമൂലമോ പരീക്ഷണാടിസ്ഥാനത്തിലുള്ള വാണിജ്യസിനിമകൾ ചെയ്തു. അവയിൽ ചിലത് പരാജയപ്പെടുകയും ചിലത് വിജയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിൽ എന്റേതായ പരീക്ഷണങ്ങൾ ഇനിയും തുടരുമെന്നും അത് കച്ചവട സിനിമയുടെ ഭാഗമായി നിന്നുകൊണ്ടാകില്ലെന്നും ജയരാജ് പറഞ്ഞു.
ഐഎഫ്എഫ്‌ഐയിൽ സുവർണ മയൂരവും ഇപ്പോൾ ഐഎഫ്എഫ്‌കെയിൽ സുവർണ ചകോരവും ലഭിക്കാനായത് വലിയ ഭാഗ്യമാണ്. ജൂറിയുടെ അംഗീകാരവും പ്രേക്ഷകരുടെ അംഗീകാരവും ഒരുമിച്ചു. തീയേറ്ററിൽ ചിത്രം റീലീസ് ചെയ്തപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ മേളയിൽ എല്ലാ ഷോയും നിറഞ്ഞ സദസിനു മുന്നിലായിരുന്നു.
പ്രേക്ഷകർ തറയിൽ പോലും ഇരുന്ന് സിനിമ ആസ്വദിച്ചു. ചിത്രത്തിലെ ഓരോ നല്ല ഷോട്ടു തിരിച്ചറിഞ്ഞ് കൈയടിക്കുന്നു. അവരോടൊപ്പം സിനിമ കണ്ട എനിക്ക് വലിയൊരു അനുഭവമായിരുന്നു ഇതൊക്കെ. ലോകത്തെ ഏറ്റവും വലിയ മേളയായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നെ ഇങ്ങനെ അംഗീകരിക്കുമ്പോൾ എനിക്കും അവരോട് ഉത്തവാദിത്വമുണ്ട് എന്ന് തിരിച്ചറിയുന്നുവെന്നും ജയരാജ് പറഞ്ഞു.