- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് രണ്ടാം തരംഗത്തിലും ആശ്വാസത്തിന്റെ തുരുത്തുകൾ; കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കോവിഡ് കേസുമില്ല
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി തുടരുമ്പോഴും ആശ്വാസത്തിന്റെ വാർത്ത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കോവിഡ് കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് 2.18 കോടി പേർ കോവിഡ് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടിയത്.
ഒരു ദിവസത്തിനിടെ ഇന്ത്യയിൽ കോവിഡ് ബാധിതരായി 4187 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം ആയി. വെള്ളിയാഴ്ച വരെയായി രാജ്യത്ത് 16.73 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്