- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വിദ്യാഭ്യാസം സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും ട്രാവൽ ഓഫീസിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താം; യുഎഇയിൽ മൂന്ന് മേഖലകളിൽ ക്രെഡിറ്റ് കാർഡ് ഫീസ് ഒഴിവാക്കി
വിമാന കമ്പനികൾ, ട്രാവൽ ഓഫിസുകൾ, വിനോദ സഞ്ചാരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നി മേഖലകളിലേക്കുള്ള പണമിടപാട് ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്താം. കാരണം ഈ മേഖലകളിൽ ക്രെഡിറ്റ് കാർഡിന് ഉപയോഗിച്ചിരുന്ന സർവീസ് ഫീസ് ഈടാക്കുന്നത് റദ്ദാക്കി. മറ്റ് മേഖലകളിലേക്കും തിരുമാനം വ്യാപിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്ര
വിമാന കമ്പനികൾ, ട്രാവൽ ഓഫിസുകൾ, വിനോദ സഞ്ചാരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നി മേഖലകളിലേക്കുള്ള പണമിടപാട് ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്താം. കാരണം ഈ മേഖലകളിൽ ക്രെഡിറ്റ് കാർഡിന് ഉപയോഗിച്ചിരുന്ന സർവീസ് ഫീസ് ഈടാക്കുന്നത് റദ്ദാക്കി. മറ്റ് മേഖലകളിലേക്കും തിരുമാനം വ്യാപിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ മേഖലകളിൽ ക്രെഡിറ്റ് കാർഡ് വഴി ഇടപാട് നടത്തുമ്പോൾ ഏതെങ്കിലും തരത്തിൽ സർവീ്‌സ് ഫീസോ അധിക നിരക്കോ നൽകേണ്ടതില്‌ളെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ഹാഷിം അൽ നുഐമി പറഞ്ഞു.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് വിവിധ മേഖലകളിൽ ഫീസ് ഈടാക്കുന്നത് റദ്ദാക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്. സമഗ്ര പദ്ധതിയുടെ ഭാഗമായി മറ്റ് മേഖലകളിലും ഘട്ടം ഘട്ടമായി ഫീസ് ഈടാക്കുന്നത് റദ്ദാക്കും.
Next Story