ബെംഗളൂരു: 2007 ആവർത്തിക്കില്ലെന്ന് നിയുക്ത കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കോൺഗ്രസുമായി കരാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2007ൽ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേർന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം.മുൻധാരണപ്രകാരം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്കാൻ കുമാരസ്വാമി തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് ബിജെപി പിന്തുണ പിൻവലിച്ചത്.

ബുധനാഴ്‌ച്ചയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. കോൺഗ്രസ്-ജെഡിഎസ് മന്ത്രിസഭയിൽ കോൺഗ്രസിന് 20 മന്ത്രിമാരും ജെഡിഎസിന് 13 മന്ത്രിമാരും ഉണ്ടാകാനാണ് സാധ്യത.

നാളെ ഡൽഹിയിൽ പോയി കുമാരസ്വാമി രാഹുൽ ഗാന്ധിയെയും,സോണിയ ഗാന്ധിയെയും കാണും.മന്ത്രിസഭാവികസനവും, അടുത്ത അഞ്ചുവർഷത്തേക്ക് സുസ്ഥിര സർക്കാരുണ്ടാക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന ്കുമാരസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.