- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനീയറാകാൻ എൻട്രൻസ് മല കയറേണ്ട; +2വിന്റെ മാർക്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ; സർക്കാർ നയംമാറ്റിയാൽ എൻജിനീയർമാരുടെ എണ്ണം പെരുകും
കൊച്ചി: +2 പഠനത്തോടൊപ്പം തന്നെ മെഡിക്കൽ- എൻജീനിയറിങ് പരീക്ഷക്കായി എൻട്രൻസിന് പഠിക്കുന്നത് കേരളത്തിൽ 'ഫാഷനായി' മാറിക്കഴിഞ്ഞിട്ട് കാലം കുറച്ചായി. അംഗീകാരമുള്ളതും അല്ലാത്തതുമായി നിരവധി എൻട്രൻസ് കോച്ചിങ് സെന്ററുകളും ഇതിനിടയിൽ മുളച്ചുപൊട്ടി. എന്നാൽ ഇനി എൻജിനീയറാകാൻ എൻട്രൻസ് മല കയറേണ്ടാത്ത കാലം വരാരിനിരിക്കയാണ്. സംസ്ഥാനത്ത് എൻജിനീ
കൊച്ചി: +2 പഠനത്തോടൊപ്പം തന്നെ മെഡിക്കൽ- എൻജീനിയറിങ് പരീക്ഷക്കായി എൻട്രൻസിന് പഠിക്കുന്നത് കേരളത്തിൽ 'ഫാഷനായി' മാറിക്കഴിഞ്ഞിട്ട് കാലം കുറച്ചായി. അംഗീകാരമുള്ളതും അല്ലാത്തതുമായി നിരവധി എൻട്രൻസ് കോച്ചിങ് സെന്ററുകളും ഇതിനിടയിൽ മുളച്ചുപൊട്ടി. എന്നാൽ ഇനി എൻജിനീയറാകാൻ എൻട്രൻസ് മല കയറേണ്ടാത്ത കാലം വരാരിനിരിക്കയാണ്. സംസ്ഥാനത്ത് എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നു. +2വിന് ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
എൻജിനീയറിങ് കോളേജുകളിലും +2 സ്‌കൂളുകളിലും പഠിക്കാൻ കുട്ടികളെ കിട്ടാത്ത സാഹചര്യം ഇപ്പോഴുണ്ട്. പ്രവേശന പരീക്ഷ നിർത്തിയാൽ ഇത് ഒഴിവാക്കാനാവുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. സർക്കാർ നയം മാറ്റി മുന്നോട്ടുപോയാൽ കേരളത്തിൽ എൻജിനീയർമാരുടെ എണ്ണം പെരുകാൻ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ നടത്തിയ ചർച്ചയിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടൻ ഇത് നടപ്പാക്കും. നിലവിൽ എൻട്രൻസ് കടമ്പ കടക്കാൻ സാധിക്കാത്തതു കൊണ്ട് മാത്രം നിരവധി പേരാണ് എൻജിനീയറിങ് മോഹം ഉപേക്ഷിക്കുന്നത്.
സീറ്റുകൾ വളരെ കുറവും അപേക്ഷകരുടെ എണ്ണം അതേക്കാൾ എത്രയോ കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏർപ്പെടുത്തിയത്. ഇപ്പോൾ സ്ഥിതി അതല്ല. അതുകൊണ്ടുതന്നെ ഈ സമ്പ്രദായത്തിന് ഇപ്പോൾ പ്രസക്തിയുമില്ല. സ്വാശ്രയ കോളേജുകൾ അടക്കം ആവശ്യത്തിന് എൻജിനീയറിങ് കോളേജുകൾ കേരളത്തിൽ നിലവിലുണ്ട്. എന്നിട്ടും എൻട്രൻസ് പാസാകാതെ എൻജിനീയറാകാൻ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണവും കുറവല്ല.
നിലവിൽസ്വാശ്രയ കോളേജുകളിൽ പോലും എൻജിനീയറിങ് കോളേജ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യമാണ് പ്രവേശന പരീക്ഷ നിർത്തലാക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. എൻജിനീയറിങ് കോളേജുകളുടെ അവസ്ഥയാണ് +2വിന്റെ കാര്യത്തിലും. +2 കോഴ്‌സുകളും സീറ്റുകളും വാരിക്കോരി കൊടുത്തെങ്കിലും പലയിടത്തും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല. +2വിന്റെ മാർക്ക് മാത്രം മാനദണ്ഡമാക്കുമ്പോൾ കുട്ടികൾ കൂടുതലായി കേരള സിലബസ് പഠിപ്പിക്കുന്ന +2 സ്‌കൂളുകളിലെത്തും. കേരള സിലബസിൽ ഉദാരമായി മാർക്ക് കിട്ടുമെന്നതാണ് അതിന് കാരണം.
പ്രവേശന പരീക്ഷ ഉപേക്ഷിക്കണമെന്ന് എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ വളരെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. 'കുട്ടികൾക്ക് എൻജിനീയറിങ് കോഴ്‌സുകൾ പഠിക്കണമെന്നുണ്ട്. അതിന് ഇഷ്ടംപോലെ കോളേജുകളും സീറ്റുമുണ്ട്. പക്ഷേ, പ്രവേശന പരീക്ഷ കാരണം അതിന് കഴിയുന്നില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ'യെന്ന് അസോസിയേഷൻ പറയുന്നു.
അതേസമയം പ്രവേശന പരീക്ഷ നിർത്തലാക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കേരള സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ അഭിപ്രായം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം കുത്തനെ താഴാനേ ഇത് ഇടയാക്കൂവെന്നും ആരോപണം ഉയരുന്നുണ്ട്.