- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ രണ്ടിനു ശേഷം ഒരു മൊബൈൽ ഷോപ്പിലും വിദേശികളുണ്ടാകാൻ പാടില്ലെന്ന് കർശന നിർദ്ദേശം; ടെലികോം മേഖലയിൽ പൂർണ സൗദിവത്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി
റിയാദ്: ടെലികോം മേഖലയിൽ പൂർണ സൗദിവത്ക്കരണം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സൗദി അറേബ്യ. സെപ്റ്റംബർ രണ്ടിനു ശേഷം ഒരു മൊബൈൽ ഷോപ്പിലും പ്രവാസികളുണ്ടാകാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. മൊബൈൽ വിപണന രംഗത്ത് പൂർണമായും സൗദിവത്ക്കരണം എന്ന ആശയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി തൊഴിൽ സാമൂഹ്യവികസന മന്ത്രി മൊഫ്‌റെജ് അൽ ഹഖബനി രംഗത്തെത്തിയിട്ടുണ്ട്. മൊബൈൽ വിപണനരംഗത്ത് പൂർണ സൗദിവത്ക്കരണം എന്ന തീരുമാനം നീട്ടാനും ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ മൊബൈൽ ഷോപ്പുടമകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ രംഗത്തെ സൗദി വത്ക്കരണത്തിന് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന നിക്ഷേപകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ രണ്ടിന് ശേഷം ഒരു പ്രവാസികളും ഇത്തരം കടകളിലുണ്ടാകില്ല. മേഖലയിലെ എല്ലാ ജോലിക്കാരും സൗദി സ്ത്രീ-പൂരുഷന്മാരാകണം. തീരുമാനത്തിൽ നിന്ന് തെല്ലും പിന്നോട്ടില്ലെന്നും നടപ്പാക്കൽ വൈകില്ലെന്നും വ
റിയാദ്: ടെലികോം മേഖലയിൽ പൂർണ സൗദിവത്ക്കരണം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സൗദി അറേബ്യ. സെപ്റ്റംബർ രണ്ടിനു ശേഷം ഒരു മൊബൈൽ ഷോപ്പിലും പ്രവാസികളുണ്ടാകാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. മൊബൈൽ വിപണന രംഗത്ത് പൂർണമായും സൗദിവത്ക്കരണം എന്ന ആശയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി തൊഴിൽ സാമൂഹ്യവികസന മന്ത്രി മൊഫ്‌റെജ് അൽ ഹഖബനി രംഗത്തെത്തിയിട്ടുണ്ട്.
മൊബൈൽ വിപണനരംഗത്ത് പൂർണ സൗദിവത്ക്കരണം എന്ന തീരുമാനം നീട്ടാനും ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ മൊബൈൽ ഷോപ്പുടമകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ രംഗത്തെ സൗദി വത്ക്കരണത്തിന് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന നിക്ഷേപകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ രണ്ടിന് ശേഷം ഒരു പ്രവാസികളും ഇത്തരം കടകളിലുണ്ടാകില്ല. മേഖലയിലെ എല്ലാ ജോലിക്കാരും സൗദി സ്ത്രീ-പൂരുഷന്മാരാകണം. തീരുമാനത്തിൽ നിന്ന് തെല്ലും പിന്നോട്ടില്ലെന്നും നടപ്പാക്കൽ വൈകില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഈ മേഖലയിൽ പ്രവർത്തിക്കാൻ തക്ക പ്രാപ്തരാണ് സൗദിയിലെ യുവാക്കളെന്നും ഇക്കാര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ഹഖബാനി വ്യക്തമാക്കി. സർക്കാർ യുവാക്കൾക്ക് തുറന്നിട്ട ഈ അവസരം പ്രയോജനപ്പെടുത്താൻ യുവാക്കൾ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സൗദിവത്ക്കരണത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇതുവരെ 1692 മൊബൈൽ ഷോപ്പുകൾ വിവിധ ഭാഗങ്ങളിലായി പൂട്ടിയിട്ടുണ്ട്.
പരിശോധനകൾ നടത്താനായി 20984 പേരെ വിന്യസിച്ചിട്ടുണ്ട്. 816 മൊബൈൽ കടകൾക്ക് അന്ത്യശാസനം നൽകിയിട്ടുമുണ്ട്. അൽബഹയിൽ 91 കടകളിൽ പൂർണമായും സൗദിവത്ക്കരണം നടപ്പാക്കി.