- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവാദമില്ലാതെ സ്കൂളുകളിൽ അധിക ഫീസ് ഈടാക്കിയാൽ നടപടി; മുന്നറിയിപ്പുമായി ദുബായ് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അഥോറിറ്റി
അനാവശ്യമായി അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവല്പ്‌മെന്റ് അതോറിറ്റയുടെ മുന്നറിയിപ്പ്. അഥോറിറ്റിയുടെ അനുവാദമില്ലാതെ അനാവശ്യ ഫീസ് ചുമത്തുന്ന സാഹചര്യമുണ്ടാകരു തെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അഥോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഫീസിന് പുറമെ അധിക ഫീസ് മാ
അനാവശ്യമായി അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവല്പ്‌മെന്റ് അതോറിറ്റയുടെ മുന്നറിയിപ്പ്. അഥോറിറ്റിയുടെ അനുവാദമില്ലാതെ അനാവശ്യ ഫീസ് ചുമത്തുന്ന സാഹചര്യമുണ്ടാകരു തെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
അഥോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഫീസിന് പുറമെ അധിക ഫീസ് മാതാപിതാക്കളിൽ നിന്നും ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കെഎച്ച്ഡിഎയുടെ നടപടി. ദുബായിലെ സ്വകാര്യ സ്‌കൂളിൽ ചെലവാക്കേണ്ടിവരുന്ന കമക്കിനെക്കിന് കെഎച്ച്ഡിഎ നിയന്ത്രണം കൊണ്ടുവന്നതായി റഗുലേഷൻസ് ആൻഡ് പെർമിറ്റ്‌സ് കമ്മീഷൻ മേധാവി മുഹമ്മദ് ഡാർവിഷ് പറഞ്ഞു. സ്‌കൂളുകൾക്ക് അവർ നൽകുന്ന സേവനങ്ങൾക്കനുസരിച്ച് അധിക ഫീസ് ഈടാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അഥോറിറ്റിയുടെ അംഗീകാരത്തോടെ മാത്രം ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം എന്ത് തരത്തിലുള്ള അധിക ഫീസിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് കെഎച്ച്ഡിഎ പ്രതികരിച്ചിട്ടില്ല.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ