ദുബായ്: സ്‌കൂൾ ഫീസ് വൈകിയതിന് കനത്ത പിഴ ഈടാക്കിയ സ്‌കൂൾ അധികൃതർക്കെതിരെ കനത്ത മുന്നറിയിപ്പുമായി കെഎച്ച്ഡിഎ രംഗത്ത്. ഈടാക്കിയ പിഴ രക്ഷിതാക്കൾക്ക് തിരിച്ച് നൽകാൻ കെഎച്ച്ഡിഎ ഉത്തരവിട്ടു. ഫീസ് വൈകിയ ഓരോ ദിവസത്തിനും അമ്പത് ദിർഹമെന്ന കണക്കിലാണ് പിഴ ഈടാക്കിയത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും നിർദ്ദേശമുണ്ട്.

സ്‌കൂളുകൾക്ക് അധിക നിരക്ക് ഈടാക്കാൻ അവകാശമില്ലെന്ന് കെഎച്ച്ഡിഎ ലൈസൻസ് വകുപ്പ് തലവൻ മുഹമ്മദ് ദർവീശ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കെഎച്ച്ഡിഎ ക്ക് ലഭിച്ച രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎച്ച്ഡിഎ സിസ്റ്റം ആൻഡ് ലൈസൻസിംങ് വിഭാഗം തലവൻ മുഹമ്മദ് ദർവീശ് സ്‌കൂൾ അധിക്രതരുടെ നടപടി തെറ്റാണെന്ന് വ്യക്തമാക്കിയത്.

പല വിദ്യാർത്ഥികൾക്കും സ്‌കൂൾ ഫീസ് അടക്കാൻ വൈകിയാൽ നടപടി കൈകൊള്ളുമെന്ന് സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നു.