- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വകാര്യവാഹനങ്ങളിൽ വിമാനത്താവളത്തിലെത്തിക്കാം; നടപടി അനധികൃതമായി ടാക്സി സർവ്വീസ് നടത്തുന്നവർക്ക്; നിയമലംഘകർക്ക് 20,000 മുതൽ 50,000 ദിർഹംവരെ പിഴ
രാജ്യത്തെ അനധികൃത ടാക്‌സി സർവ്വീസുകൾക്കെതിരെയുള്ള നടപടികൾ അധികൃതർ ശക്തമാക്കി. എന്നാൽ രണ്ട് ദിവസമായി പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിമാനത്താവളങ്ങളിൽ സ്വകാര്യവാഹനങ്ങളിൽ കൊണ്ടുവിടുന്നതിനോ കൊണ്ടുവരാനോ വിലക്കില്ലെന്നും ആർടിഎ അറിയിച്ചു. യാത്രക്കാർ അനധികൃത ടാക്സി സേവനം ഉപയോഗപ്പെടുത്തരുത്. പണം ഈടാക്കി അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് 20,000 മുതൽ 50,000 ദിർഹംവരെ പിഴ ഈടാക്കുമെന്നാണ് വിമാനത്താവള പരിസരത്തും റാഷിദ് പോർട്ടിലും ആർടിഎ സ്ഥാപിച്ച മുന്നറിയിപ്പു ബോർഡിലുള്ളത്. ബന്ധുക്കളോ സുഹൃത്തുക്കളോ യാത്രക്കാരുമായി എത്തിയാൽ പിഴ ഈടാക്കില്ല. സംശയംതോന്നി പരിശോധകർ സമീപിച്ചാൽ യാത്രക്കാരനെക്കുറിച്ചുള്ള വിവരം ഡ്രൈവർക്കും ഡ്രൈവറെക്കുറിച്ചുള്ള വിവരം യാത്രക്കാരനും നൽകാൻ കഴിയണം. വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. അനാവശ്യമായി ആർക്കെങ്കിലും പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ പുനഃപരിശോധിക്കാൻ തയാറാണെന്നും വ്യക്തമാക്കി.
രാജ്യത്തെ അനധികൃത ടാക്‌സി സർവ്വീസുകൾക്കെതിരെയുള്ള നടപടികൾ അധികൃതർ ശക്തമാക്കി. എന്നാൽ രണ്ട് ദിവസമായി പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിമാനത്താവളങ്ങളിൽ സ്വകാര്യവാഹനങ്ങളിൽ കൊണ്ടുവിടുന്നതിനോ കൊണ്ടുവരാനോ വിലക്കില്ലെന്നും ആർടിഎ അറിയിച്ചു.
യാത്രക്കാർ അനധികൃത ടാക്സി സേവനം ഉപയോഗപ്പെടുത്തരുത്. പണം ഈടാക്കി അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് 20,000 മുതൽ 50,000 ദിർഹംവരെ പിഴ ഈടാക്കുമെന്നാണ് വിമാനത്താവള പരിസരത്തും റാഷിദ് പോർട്ടിലും ആർടിഎ സ്ഥാപിച്ച മുന്നറിയിപ്പു ബോർഡിലുള്ളത്. ബന്ധുക്കളോ സുഹൃത്തുക്കളോ യാത്രക്കാരുമായി എത്തിയാൽ പിഴ ഈടാക്കില്ല.
സംശയംതോന്നി പരിശോധകർ സമീപിച്ചാൽ യാത്രക്കാരനെക്കുറിച്ചുള്ള വിവരം ഡ്രൈവർക്കും ഡ്രൈവറെക്കുറിച്ചുള്ള വിവരം യാത്രക്കാരനും നൽകാൻ കഴിയണം. വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. അനാവശ്യമായി ആർക്കെങ്കിലും പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ പുനഃപരിശോധിക്കാൻ തയാറാണെന്നും വ്യക്തമാക്കി.