തിരൂർ: ഒരു പകലും രാത്രിയും നീണ്ട നാടകങ്ങൾക്കൊടുവിൽ ഇസ്മയിലിന്റെ ആത്മഹത്യാ പ്രേരണക്കേസിൽ ചെമ്മണ്ണൂർ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരിനെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കി പ്രഥമവിവരറിപ്പോർട്ട് 'പൂർത്തിയാക്കി '. ഒരാഴ്ച മുമ്പ് ചെമ്മണ്ണൂർ ജൂവലറിയിൽ ഇസ്മയിൽ ആത്മഹത്യാശ്രമം നടത്തിയപ്പോൾ പത്തു മിനിട്ടിനുള്ളിൽ രണ്ട് എഫ് ഐ ആർ തയാറാക്കിയ തിരൂർ പൊലീസാണ് ആത്മഹത്യാപ്രേരണക്കേസിൽ എഫ് ഐ ആർ തയാറാക്കാൻ കൈവിറച്ചതും ഒരു പകലും രാവും വിവിധ സമ്മർദങ്ങൾക്കു വിധേയപ്പെട്ടതും ഒടുവിൽ മുതലാളിയെ രക്ഷപ്പെടുത്തിയതും. ഇസ്മായിലിനെതിരെ കേസ് എടുക്കാൻ കാട്ടിയ തിടുക്കം കാട്ടാത്ത പൊലീസ് ബോബി ചെമ്മണ്ണൂരിനെ വെറുതെ വിട്ടു.

തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിക്കുള്ളിൽ താനൂർ കെ.പുരം പാട്ടശേരി ഇസ്മായീൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിലാണ് ആറുപേർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. ഇസ്മായീലിന്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജൂവലറി ഉടമയായ ബോബി ചെമ്മണ്ണൂരിനെതിരേയും ജീവനക്കാർക്കെതിരെയും കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബോബിയുടെ പേര് കേസിൽനിന്നും ഒഴിവാക്കാൻ കടുത്ത സമ്മർദം പൊലീസിനു മേൽ എത്തുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെയും ജീവനക്കാരെയും പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ബോബിയുടെ പേര് ഒഴിവാക്കാൻ സ്റ്റേഷനിൽ നാടകം അരങ്ങേറിയത്.

ജൂവലറിക്കുള്ളിൽ വച്ച് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയതിനു ജൂവലറിക്കാർ നൽകിയ പരാതിയി•േലും പൊലീസ് സ്വമേധയാ എടുത്തതുമായ രണ്ടു കേസുകൾ പത്തു മിനിട്ടിനുള്ളിലാണ് ഇസ്മായിലിനെതിരേ രജിസ്റ്റർ ചെയ്തത്. എന്നാൽ ചൊവ്വാഴ്ച ഇസ്മായീലിന്റെ കുടുംബം ചെമ്മണ്ണൂരിനെതിരേ നൽകിയ പരാതി•േൽ ഇന്നലെ രാവിലെ ആരംഭിച്ച എഫ്.ഐ.ആർ നടപടി മണിക്കൂറുകൾ നീണ്ടിട്ടും പൂർത്തിയായില്ല. ഇന്നലെ ഉച്ചയോടെ പരാതിയിൽ ആവശ്യപ്പെട്ടതനുസരിച്ച് ബോബി ഉൾപ്പെടെ ആറു ജീവനക്കാർക്കെതിരേ കേസെടുക്കാൻ തയാറായി. എന്നാൽ മണിക്കൂറുകൾ നിണ്ട സമ്മർദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ എഫ്.ഐ.ആർ അട്ടിമറിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എടുക്കുന്ന കേസിൽ പരാതിക്കാർ ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആറിൽ പേരുൾപ്പടുത്തേണ്ടതാണെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.

ഇന്നലെ രാവിലെ 11 ന് തിരൂർ പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച എഫ്.ഐ.ആർ നടപടി രാത്രിയും നീണ്ടു. മുകളിൽനിന്നുള്ള സമ്മർദം പൊലീസിനെ കേസ് നടപടികളിൽ നിന്നും വൈകിപ്പിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഉച്ചയോടെ എഫ്.ഐ.ആർ റെഡിയാക്കിയതായിരുന്നു. ഇതനുസരിച്ച് എഫ്.ഐ.ആറിന്റെ പകർപ്പ് പരാതിക്കാർക്ക് സൗജന്യമായി നൽകണമെന്നാണ് ചട്ടം. എന്നാൽ ഇസ്മായീലിന്റെ കുടുംബാംഗങ്ങൾ എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇന്നലെ രാത്രി എട്ടിന് തിരൂർ സ്റ്റേഷനിൽ എത്തിയിരുന്നു. എഫ്.ഐ.ആർ നൽകാമെന്നു പറഞ്ഞ് പൊലീസുകാർ ഒന്നര മണിക്കൂർ സ്റ്റേഷനിൽ ഇവരെ ഇരുത്തിയെങ്കിലും പകർപ്പ് നൽകാതെ മടക്കി അയയ്ക്കുകയായിരുന്നു. എഫ്.ഐ.ആർ തിരുത്തുന്നതിനു വേണ്ടി പല കാരണങ്ങളും പറഞ്ഞ് പകർപ്പ് ബന്ധുക്കൾക്ക് നൽകാതെ പറഞ്ഞു വിട്ടതോടെ കേസിന്റെ ഭവിയെക്കുറിച്ചും ബന്ധുക്കൾക്ക് ആശങ്കയായി.

ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജൂവലറി ബ്രാഞ്ച് മാനേജർ ഉൾപ്പെടെ ആറ് ജീവനക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. ജൂവലറിയുടെ രണ്ടു കമ്മീഷൻ ഏജന്റുമാരും കേസിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്ന് ഇൻക്വസ്റ്റ് നടത്തുമെന്നും കേസിൽ പ്രതി ചേർത്തവരെ ചോദ്യം ചെയ്യുമെന്നും എസ്.ഐ വിശ്വനാഥൻ പറഞ്ഞു.