- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ സൗജന്യ പാർക്കിങ് നിർത്തുന്നു; നിർത്തലാക്കിയത് ഉച്ചനേരങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യം
ദുബൈ: ഷാർജയിൽ ഉച്ചനേരങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യം മുനിസിപ്പൽ കൗൺസിൽ നിർത്തലാക്കുന്നു. നിലവിൽ ഉച്ചക്ക് ഒരു മണി മുതൽ വരെ നൽകുന്ന സൗകര്യം ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് തീരുമാനം. പൊതുസ്ഥല പാർക്കിങിന് രാവിലെ മുതൽ രാത്രി വരെ പണംനൽകേണ്ടി വരും. വ്യാപാരികൾക്കും കച്ചവടസ്ഥാപനങ്ങളിലത്തെുന്നവർക്കും അസൗകര്യവും ഗതാഗത ക്കുരുക്കും സൃഷ്ടിക്കുന്ന തരത്തിൽ പാർക്കിങ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ ഒഴിവാക്കുന്നതോടെ യഥാർഥ ആവശ്യക്കാർക്ക് പാർക്കിങ് സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൗൺസിൽ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതോടെ നിലവിൽ വരും. പുതിയ നിബന്ധന വരുന്നതോടെ ഉച്ച സമയളിൽ വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കാൻ പോകുന്നവർക്ക് തിരിച്ചടിയാകും. റോള അടക്കമുള്ള വ്യാപാരമേഖലകളിൽ ഉച്ചസമയത്ത് വാഹനം നിർത്തി വിശ്രമിക്കാൻ പോകുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിര ഉച്ചയ്ക്ക് ശേഷം പ്രത്യക്ഷപ്പെടാറുണ്ട്. തീരുമാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയ
ദുബൈ: ഷാർജയിൽ ഉച്ചനേരങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യം മുനിസിപ്പൽ കൗൺസിൽ നിർത്തലാക്കുന്നു. നിലവിൽ ഉച്ചക്ക് ഒരു മണി മുതൽ വരെ നൽകുന്ന സൗകര്യം ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് തീരുമാനം. പൊതുസ്ഥല പാർക്കിങിന് രാവിലെ മുതൽ രാത്രി വരെ പണംനൽകേണ്ടി വരും.
വ്യാപാരികൾക്കും കച്ചവടസ്ഥാപനങ്ങളിലത്തെുന്നവർക്കും അസൗകര്യവും ഗതാഗത ക്കുരുക്കും സൃഷ്ടിക്കുന്ന തരത്തിൽ പാർക്കിങ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ ഒഴിവാക്കുന്നതോടെ യഥാർഥ ആവശ്യക്കാർക്ക് പാർക്കിങ് സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൗൺസിൽ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്
പൊതുജനങ്ങളെ ബോധവത്കരിക്കുന്നതോടെ നിലവിൽ വരും.
പുതിയ നിബന്ധന വരുന്നതോടെ ഉച്ച സമയളിൽ വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കാൻ പോകുന്നവർക്ക് തിരിച്ചടിയാകും. റോള അടക്കമുള്ള വ്യാപാരമേഖലകളിൽ ഉച്ചസമയത്ത് വാഹനം നിർത്തി വിശ്രമിക്കാൻ പോകുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിര ഉച്ചയ്ക്ക് ശേഷം പ്രത്യക്ഷപ്പെടാറുണ്ട്. തീരുമാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അറിയിപ്പ് ഇറക്കിയിട്ടേ നടപ്പിലാക്കൂവെന്ന് മുനിസിപ്പൽ കൗൺസിൽ അധികൃതർ അറിയിച്ചു. നേരത്തെ സമാനമായ രീതിയിൽ ദുബായിലും ഫീസ് ഇളവ് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പിലാക്കിയിരുന്നു.