മസ്‌കത്ത്: സർക്കാർ ആശുപത്രികളിൽ പ്രവാസികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭിക്കില്ല. പതിനെട്ട് രോഗങ്ങൾക്കാണ് സൗജന്യ ശസ്ത്രക്രിയ ഇല്ലാതാകുന്നത്. ഹൃദ്രോഗമടക്കമുള്ളവയ്ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാകില്ല. ഇതിന് പുറമെ വാതം അടക്കമുള്ള ആറ് രോഗങ്ങളുടെ മരുന്നും കിട്ടില്ല. ഈ മാസം അഞ്ചുമുതൽ പുതിയനിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഹൃദയ സംബന്ധമായ അസുഖം ഉൾപ്പെടെ 18 തരം ശസ്ത്രക്രിയകളും ആർത്രൈറ്റിസ് ഉൾപ്പെടെ ആറ് രോഗങ്ങൾക്കുള്ള ഔഷധങ്ങളുമാണ് നിർത്തലാക്കുക. ഇത്തരം ആനുകൂല്യങ്ങൾ ഈ മാസം അഞ്ച് മുതൽ സിവിൽ സർവീസ് കൗൺസിൽ നിർത്തലാക്കുകയായിരുന്നു.

സെപ്റ്റംബർ നാലിന് ചേർന്ന യോഗത്തിലാണ് സിവിൽ സർവീസ് കൗൺസിൽ തീരുമാനം കൈക്കൊണ്ടത്. ഡിസംബർ നാലിന് സിവിൽ സർവീസസ് നിയമത്തിന്റെ ചില ചട്ടങ്ങൾ ഭേദഗതി ചെയ്ത് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ശസ്ത്രക്രിയ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞത്. സ്ഥിരം ജീവനക്കാർ, പാർട് ടൈം തൊഴിലാളികൾ, കരാർ തൊഴിലാളികൾ എന്നിവർക്കെല്ലാം ആനുകൂല്യം നിഷേധിക്കപ്പെടും.