- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു; സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകമാണെന്ന് സർക്കാർ
മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കി. മക്കയിൽ ട്രാഫിക്ക് നിയമ ലംഘനങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി പ്രത്യേക സേനയെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു. പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കിയതായി ബ്രി
മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കി. മക്കയിൽ ട്രാഫിക്ക് നിയമ ലംഘനങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി പ്രത്യേക സേനയെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു. പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കിയതായി ബ്രിഗേഡിയർ ജനറൽ ഖാലിദ് ബിൻ നഷ്ത് അൽ ഖഹ്താനി അറിയിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതമായി ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പൊലീസ് ഉദ്ദ്യോഗസ്ഥർ പ്രവാസികളേയും സൗദി പൗരന്മാരെയും തിരിച്ചറിണം. മക്കയിലേക്കു പോകുന്ന വാഹനങ്ങളെല്ലാം ഓഫീസർമാർ അതത് ചെക് പോസ്റ്റുകളിൽ കൃത്യമായി പരിശോധിച്ചിരിക്കണം. മക്കയിലേക്കുള്ള റോഡുകളിൽ 200 കിലോമീറ്റർ വരെ സേനയുടെ നിരീക്ഷണത്തിലായിരിക്കും. മക്കയിലേക്ക് കടക്കാൻ പ്രധാനമായും നാല് മാർഗ്ഗങ്ങളാണ് ഉള്ളത്. ഇവിടങ്ങളിലെ റോഡുകളിൽ ട്രാഫിക്ക് പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും പ്രത്യക ശ്രദ്ധ നൽകും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ചെക്ക്‌പോസ്റ്റുകളിലേയും ഉദ്ദ്യോഗസ്ഥർ കൂട്ടായി പ്രവർത്തിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി ഹജ്ജിനെത്തുന്ന തീർത്ഥാടകരെ ട്രാൻസ്‌പോർട്ട് ചെയ്യുന്ന സ്വദേശികളും പ്രവാസികളും കടുത്ത ശിക്ഷന നേരിടേണ്ടിവരും. ഇവരെ അറസ്റ്റ് ചെയ്ത് വാഹനങ്ങൾ പിടിച്ചെടുക്കും. പ്രവാസികളെന്നോ സ്വദേശികളെന്നോ നിയമം നടത്തുമ്പോൾ പ്രത്യേകം വേർതിരിവ് കാണിക്കില്ലെന്നും ബ്രിഗേഡിയർ ജനറൽ ഖാലിദ് ബിൻ നഷ്ത് അൽ ഖഹ്താനി പറഞ്ഞു