ദുബായ്: ദുബായിലെ മലയാളി സമൂഹം ഉൾപ്പെട്ട പ്രവാസി സമൂഹത്തിന് ആശ്വസിക്കാം. അടുത്ത രണ്ട് വർഷത്തേക്ക് വെള്ളം, വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (ദീവ) അറിയിച്ചു.

എമിറേറ്റിൽ വൈദ്യുതിയുത്പാദനത്തിന് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ഗ്യാസ് ആണെന്നും എണ്ണവിലയും വൈദ്യുതിനിരക്കും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. 98 ശതമാനം വൈദ്യുതിയും ദ്രവീകൃത വാതകം ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ധനവില കുറഞ്ഞാലും കൂടിയാലും അത് ദുബായിലെ വൈദ്യുതി നിരക്കിനെ ബാധിക്കില്ല അദ്ദേഹം പറഞ്ഞു.

എണ്ണവില ഇടിഞ്ഞതിനെത്തുടർന്ന് ദുബായിൽ വൈദ്യുതിനിരക്ക് കുറയുമോ എന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സഈദ് മുഹമ്മദ് തായറിന്റെ പ്രസ്താവന.