ടുവിൽ സൽമാനെ റൊമേനിയൻ സുന്ദരി യൂലിയ വാന്ററും കൈവിട്ടു. ഇതോടെ ഏറെ നാളായി ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച സൽമാൻ യൂലിയ വിവാഹ വാർത്തകൾക്കും തിരശീല വീണു. ഒരു റൊമേനിയൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സൽമാനെ വിവാഹം കഴിക്കാൻ തനിക്കൊരു പദ്ധതിയും ഇല്ലെന്നാണ് യുലിയ വ്യക്തമാ ക്കിയത്. മാത്രമല്ല സാംസ്‌കാരികമായ വ്യത്യാസങ്ങൾ മൂലമാണ് താൻ തിരികെ നാട്ടിലേക്ക് വന്നതെന്നും അവർ വ്യക്തമാക്കി.

ഞാൻ വിവാഹിതയായിരുന്നു. എന്റെ മുൻ ഭർത്താവിനെ എന്റെ കഴിഞ്ഞകാലത്ത് തന്നെ ഞാൻ ഉപേക്ഷിച്ചു. എന്നാൽ ഇന്ത്യയിൽ ആയിരുന്നപ്പോൾ ഞാൻ ആരെയും വിവാഹം കഴിച്ചിട്ടില്ല. ആരിൽ നിന്നും അകന്നിട്ടുമില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ! ഹിന്ദിയിൽ ഞാൻ പാടാൻ ആരംഭിച്ചു. വർഷങ്ങളോളം ഞാൻ കഠിനാധ്വാനം ചെയ്തു. എന്നിട്ടും എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മാത്രം ചർച്ചയായത് എന്നെ അലട്ടിയെന്നും അവർ അഭിമുഖത്തിൽ പറയുന്നു. അവസാനം അഞ്ചാറുമാസം ഇന്ത്യയിൽ തങ്ങി. ഇന്ത്യൻ മനോഭാവം വളരെ വ്യത്യസ്തമാണ്, സംസ്‌കാരം, ആളുകൾ, എല്ലാം വ്യത്യസ്തമാണ്. കൂടുതൽ സ്വകാര്യത ലഭിക്കില്ല. ഒരു വീട്ടിൽ
ഒരുപാട് പേരോടൊപ്പമാണ് കഴിയേണ്ടതെന്നും യുലിയ പറയുന്നു.

യൂലിയയുടെ വെളിപ്പെടുത്തലോടെ ബി - ടൗണിൽ ഏറെ കാലമായി പരന്നിരുന്ന വാർത്തകൾക്ക് വിരാമമായിരിക്കുകയാണ്. സല്ലു തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും ഉടൻ വിവാഹം ഉണ്ടാവുമെന്നൊക്കെയാണ് റിപ്പോർട്ടുകൾ വ്ന്നിരുന്നത്. കാരണം സൽമാൻ എവിടെ പോയാലും ഒപ്പം യുലിയയും ഉണ്ടായിരുന്നു. ഇത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു. സൽമാൻ ഖാനുമൊത്ത് ഒട്ടേറെ പൊതുപരിപാടികളിൽ യൂലിയ പങ്കെടുക്കാറുണ്ടായിരുന്നു,പ്രീതി സിന്റയുടെ വിവാഹ റിസപ്ഷനും സൽമാൻ ചിത്രം ട്യൂബ് ലൈറ്റിന്റെ ചിത്രീകരണത്തിനു ലഡാക്കിലും യൂലിയ എത്തിയിരുന്നു