- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റ് റങ്കിട്ടോട്ടോ കോളേജിനുള്ളിൽ മേക്കപ്പിന് നിരോധനം; കോളേജ് വെബ്സൈറ്റിൽ എത്തിയ പുതിയ നിയമത്തിൽ എതിർപ്പുമായി വിദ്യാർത്ഥികൾ; നിയമം പുതിയതല്ലെന്നും മുമ്പ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി അധികൃതരും
ഓക് ലന്റിലെ റങ്കിട്ടോട്ട് കോളേജ് വെബ്‌സൈറ്റിലെ നിബന്ധനകളിൽ പുതിയതായി എത്തിയ ഒരു നിയമം കണ്ട വിദ്യാർത്ഥികൾക്ക് തങ്ങളുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല. നോ മേക്ക് അപ്പ് വാട്ട് സോ എവർ എന്നാണ് പുതിയാതായി ചേർത്തിരിക്കുന്ന നിയമം. ഇത് കണ്ട വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയതോടെ വിശദീകരണവുമായി അധികൃതരും രംഗത്തെത്തി. ഈ നിയമം പുതിയതല്ലെന്നും മുമ്പേ തന്നെ ഉള്ളതാണെന്നും വെബ്‌സൈറ്റിലേക്ക് ചേർത്തു വെന്നേ ഉള്ളൂവെന്നും കോളേജ് അധികൃതർ അറിയിച്ചു. ഇക്കാര്യം തന്നെ വിദ്യാഭ്യാസ മന്ത്രാലയവും കൂട്ടിച്ചേർത്തു. ഈ നിയമം പല സ്‌കൂളുകളിലും നിലവിലുള്ളതാണെവന്നും ഇതിൽ പുതുമയില്ലെന്നും മന്ത്രാലയവും അറിയിച്ചു. യൂണിഫോം സംബന്ധിച്ചുള്ള നിബന്ധനകൾക്കൊപ്പം മുമ്പ് തന്നെ ലിപ് സ്റ്റിക് ആൻഡ് ഐ മേക്ക് അപ്പ് അനുവദനീയമല്ലായെന്നുള്ള കാര്യം അറിയിച്ചിട്ടുള്ളത്. ഇത് കൂടാതെ മേക്കപ്പ് നിരോധനം എന്ന കാര്യവും കോളേജ് അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. എന്നാൽ പല സ്‌കൂളുകളിലും ഉള്ളത് പോലെ
ഓക് ലന്റിലെ റങ്കിട്ടോട്ട് കോളേജ് വെബ്‌സൈറ്റിലെ നിബന്ധനകളിൽ പുതിയതായി എത്തിയ ഒരു നിയമം കണ്ട വിദ്യാർത്ഥികൾക്ക് തങ്ങളുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല. നോ മേക്ക് അപ്പ് വാട്ട് സോ എവർ എന്നാണ് പുതിയാതായി ചേർത്തിരിക്കുന്ന നിയമം. ഇത് കണ്ട വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയതോടെ വിശദീകരണവുമായി അധികൃതരും രംഗത്തെത്തി.
ഈ നിയമം പുതിയതല്ലെന്നും മുമ്പേ തന്നെ ഉള്ളതാണെന്നും വെബ്‌സൈറ്റിലേക്ക് ചേർത്തു വെന്നേ ഉള്ളൂവെന്നും കോളേജ് അധികൃതർ അറിയിച്ചു. ഇക്കാര്യം തന്നെ വിദ്യാഭ്യാസ മന്ത്രാലയവും കൂട്ടിച്ചേർത്തു. ഈ നിയമം പല സ്‌കൂളുകളിലും നിലവിലുള്ളതാണെവന്നും ഇതിൽ പുതുമയില്ലെന്നും മന്ത്രാലയവും അറിയിച്ചു.
യൂണിഫോം സംബന്ധിച്ചുള്ള നിബന്ധനകൾക്കൊപ്പം മുമ്പ് തന്നെ ലിപ് സ്റ്റിക് ആൻഡ് ഐ മേക്ക് അപ്പ് അനുവദനീയമല്ലായെന്നുള്ള കാര്യം അറിയിച്ചിട്ടുള്ളത്. ഇത് കൂടാതെ മേക്കപ്പ് നിരോധനം എന്ന കാര്യവും കോളേജ് അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.
എന്നാൽ പല സ്‌കൂളുകളിലും ഉള്ളത് പോലെ തന്നെ ആഭരണങ്ങൾ, യൂണിഫോമിനൊപ്പമുള്ള അധിക വസ്്ത്ര ധാരണം, തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമാണ് നിബന്ധനകൾ കർശനമാക്കിയിട്ടുള്ളതെന്നും മേക്ക് അപ്പ് സംബന്ധിച്ചുള്ള കാര്യങ്ങളിലൊക്കെ അതിർവരമ്പുകൾ നല്കിയിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നവർക്ക് മാത്രമാണ് നടപടി നേരിടേണ്ടിവരുകയെന്നുമാണ് അധികൃതരുടെ വിശദീകരണം.