ന്യൂഡൽഹി: ശമ്പള അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലെന്ന് എസ്‌ബിഐ. കോർപ്പറേറ്റ് സാലറി അക്കൗണ്ട്, ലഘു നിക്ഷേപ പദ്ധതി അക്കൗണ്ട്, ഇടത്തരം നിക്ഷേപ അക്കൗണ്ട്, ജൻധൻ അക്കൗണ്ട് എന്നിവ ഉൾപ്പടെയുള്ള അക്കൗണ്ടുകൾക്കാണ് മിനിമം ബാലൻസ് ആവശ്യമില്ലാത്തത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം എസ്‌ബിഐ അറിയിച്ചിരിക്കുന്നത്. മാർച്ച് മാസം മുതലാണ് മിനിമം ബാലൻസ് സംവിധാനം എസ്‌ബിഐ നടപ്പിലാക്കി തുടങ്ങിയത്.

മെട്രോപോളിറ്റൻ നഗരങ്ങളിൽ 5000 രൂപ, നഗരങ്ങളിൽ 3000 രൂപ, ഇടത്തരം നഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയും മിനിമം ബാലൻസ് വേണമെന്ന് എസ്‌ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നത്.